Sunday, March 22, 2026 Last Updated 42 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Sep 2025 12.53 PM

നേപ്പാളില്‍ പുതിയ കലാപം പൊട്ടിപ്പുറപ്പെടുന്നു ; മന്ത്രിമാരുടെ വീടുകള്‍ അഗ്നിക്കിരയാക്കി ; സര്‍വകക്ഷിയോഗം വിളിച്ച് ഒലി

uploads/news/2025/09/799968/nepal-oli.jpg

കാഠ്മണ്ഡു: സാമൂഹ്യമാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ ഇന്നലെ തുടങ്ങുകയും താല്‍ക്കാലികമായി അടങ്ങുകയും ചെയ്ത കലാപം വീണ്ടും നേപ്പാളില്‍ തുടങ്ങി. പുതിയ തലമുറയുടെ ആവശ്യം പരിഗണിച്ച് സാമൂഹ്യമാധ്യമങ്ങള്‍ക്കുള്ള നിരോധനം പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി സര്‍ക്കാര്‍ നീക്കിയിരുന്നെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചൊവ്വാഴ്ച വീണ്ടും പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഇതോടെ നേപ്പാളില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.

പ്രതിഷേധക്കാര്‍ കല്ലെറിയുകയും രണ്ടാമത്തെ ദിവസവും തെരുവുകളില്‍ പ്രകടനം നടത്തുകയും ചെയ്തതോടെ തലസ്ഥാനമായ കാഠ്മണ്ഡു ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തി. 'സര്‍ക്കാരിലെ കൊലയാളികളെ ശിക്ഷിക്കുക. കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക.' എന്ന് പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു. അതേസമയം, വീടുകളിലേക്ക് മടങ്ങാന്‍ പോലീസ് ഉച്ചഭാഷിണിയിലൂടെ അഭ്യര്‍ത്ഥിച്ചു. പ്രശ്‌നം പരിഹരിക്കാനായി പ്രധാനമന്ത്രി ഒലി സര്‍വകക്ഷിയോഗവും വിളിച്ചിരിക്കുകയാണ്.

പ്രധാനമന്ത്രി ഖഡ്ഗ പ്രസാദ് ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് നേരെയാണ് പ്രതിഷേധക്കാരുടെ രോഷം. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രകടനക്കാര്‍ രംഗത്തെത്തിയതോടെ തിങ്കളാഴ്ച മുതല്‍ ഒലി സര്‍ക്കാരിലെ രണ്ട് മന്ത്രിമാര്‍ രാജിവെച്ചിരുന്നു. ഒലിയും രാജിവെയ്ക്കാന്‍ കലാപകാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടയില്‍ ഒലി രാജ്യം വിടാന്‍ നീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. സൗദി അറേബ്യയിലേക്ക് സന്ദര്‍ശനം എന്ന നിലയില്‍ പോകാനാണ് ഒലിയുടെ ഉദ്ദേശം. വിമാനം സജ്ജമാക്കിയെങ്കിലും നടന്നില്ല.

മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹലിന്റെ വീടും പ്രതിഷേധക്കാര്‍ തകര്‍ത്തു. ഊര്‍ജ മന്ത്രി ദീപക് ഖഡ്കയുടെ വീടിന് തീയിട്ടതിനാല്‍ അതിനും കേടുപാടുകള്‍ സംഭവിച്ചു. മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദേഉബയുടെ വീടും പ്രതിഷേധക്കാര്‍ കൈവശപ്പെടുത്തി.

രജിസ്റ്റര്‍ ചെയ്യാനും സര്‍ക്കാര്‍ മേല്‍നോട്ടത്തിന് വിധേയമാകാനും പുതിയ നിയമം കൊണ്ടുവന്നിരുന്നു. ഇത് പാലിക്കാത്തതിനാല്‍ ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് ഉള്‍പ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന നിരവധി സാമൂഹ്യമാധ്യമങ്ങള്‍ക്ക് കഴിഞ്ഞ ആഴ്ച നേപ്പാളില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ തിങ്കളാഴ്ച കാഠ്മണ്ഡുവില്‍ പതിനായിരക്കണക്കിന് ആളുകള്‍ അണിനിരന്നു.

പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് കെട്ടിടം വളഞ്ഞപ്പോള്‍ പോലീസ് വെടിയുതിര്‍ത്തു. 'സാമൂഹ്യമാധ്യമങ്ങളുടെ നിരോധനം നിര്‍ത്തുക. അഴിമതി നിര്‍ത്തുക, സാമൂഹ്യമാധ്യമങ്ങളല്ല,' എന്ന് പ്രതിഷേധക്കാര്‍ ദേശീയ പതാകകള്‍ വീശി മുദ്രാവാക്യം വിളിച്ചു. സാധാരണയായി 1995-നും 2010-നും ഇടയില്‍ ജനിച്ചവരെയാണ് ജെന്‍ ദ എന്ന് വിളിക്കുന്നത്. തിങ്കളാഴ്ചത്തെ റാലിയെ ജെന്‍ ദന്റെ പ്രതിഷേധം എന്നാണ് വിശേഷിപ്പിക്കുന്നത്.

Ads by Google
Tuesday 09 Sep 2025 12.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google