Sunday, March 22, 2026 Last Updated 43 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Sep 2025 10.48 AM

പുതിയ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ; ആദ്യം വോട്ടു ചെയ്ത് പ്രധാനമന്ത്രി ; പഞ്ചാബിലേക്ക് പോയി

uploads/news/2025/09/799949/modi.jpg

ന്യൂഡല്‍ഹി: ജഗദീപ് ധന്‍കര്‍ രാജിവെച്ചതിലേക്ക് ഉണ്ടായ ഒഴിവില്‍ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പില്‍ ആദ്യം വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി. രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യ വോട്ട് രേഖപ്പെടുത്തിയത്. ഒരേയൊരു ബൂത്ത് മാത്രമുള്ള വോട്ടെടുപ്പില്‍ രാവിലെ തന്നെ പ്രധാനമന്ത്രിയെത്തി വോട്ട്് ഇടുകയും ചെയ്തു. വോട്ടു ചെയ്ത ശേഷം പഞ്ചാബിലെയും ഝാര്‍ഖണ്ഡിലെയും പ്രളയബാധിത പ്രദേശങ്ങള്‍ നിരീക്ഷിക്കാനായി പോയി.

ഒരു ഹൈക്കോടതി ജഡ്ജിയുടെ ഇംപീച്ച്മെന്റിനെ ചൊല്ലി ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരുമായി അഭിപ്രായവ്യത്യാസം ഉണ്ടായി ് ജഗദീപ് ധന്‍കര്‍ രാജിവച്ചതിനാലാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വേണ്ടിവന്നതെന്നാണ് വിവരം. വോട്ടെടുപ്പ് വൈകുന്നേരം 5 മണി വരെ തുടരും, വോട്ടെണ്ണല്‍ വൈകുന്നേരം 6 മണിക്ക് ശേഷം ആരംഭിക്കും. തിരഞ്ഞെടുപ്പ് പ്രക്രിയ വളരെ ലളിതമാണ്. തിരഞ്ഞെടുക്കപ്പെട്ടവരോ, നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരോ ആയ എല്ലാ എംപിമാര്‍ക്കും വോട്ട് ചെയ്യാം.

രഹസ്യ ബാലറ്റിലൂടെയാണ് അവര്‍ വോട്ട് ചെയ്യുന്നത്, അതായത് ഓരോരുത്തര്‍ക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാം. എന്നാല്‍ പലപ്പോഴും പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചും വോട്ടുകള്‍ രേഖപ്പെടുത്താറുണ്ട്. ഉദാഹരണത്തിന്, 2022-ല്‍ നിരവധി പ്രതിപക്ഷ എംപിമാര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ജഗദീപ് ധന്‍കറിന് വോട്ട് ചെയ്തിരുന്നു. അന്ന് ബിജെപിക്ക് ലോക്‌സഭയില്‍ മാത്രം 300-ല്‍ അധികം എംപിമാരുണ്ടായിരുന്നത് ഗുണകരമായി. ഇത്തവണ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് ഇരുസഭകളിലുമായി 427 എംപിമാരുണ്ട്.

ഉപരാഷ്ട്രപതിയെ കണ്ടെത്താന്‍ 386 വോട്ടുകളുടെ ഭൂരിപക്ഷമാണ് വേണ്ടത്. ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഇന്ത്യ സഖ്യം തുറന്ന് സമ്മതിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ബന്ധിച്ചത് പ്രതിപക്ഷത്തിന്റെ ശക്തിയെ ഉയര്‍ത്തിക്കാട്ടാനും, ഈ വര്‍ഷവും അടുത്ത വര്‍ഷവും നടക്കാനിരിക്കുന്ന നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി മുന്നേറ്റം സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഒരു തന്ത്രമാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ബീഹാര്‍, ബംഗാള്‍, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് അടുത്ത തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നത്.

Ads by Google
Tuesday 09 Sep 2025 10.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google