Sunday, March 22, 2026 Last Updated 46 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 09 Sep 2025 08.59 AM

എവിടെയും പോയിട്ടില്ല, ജനങ്ങളുടെ മുന്നില്‍ ജീവിക്കുമെന്ന് വേടന്‍ ; ലൈംഗികാപവാദത്തില്‍ ഇന്ന് ചോദ്യം ചെയ്‌തേക്കും

uploads/news/2025/09/799937/vedan.jpg

പത്തനംതിട്ട: ലൈംഗികാതിക്രമം സംബന്ധിച്ച കേസില്‍ റാപ്പര്‍ വേടനെ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‌തേക്കും. സെപ്റ്റംബര്‍ 9 ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനായിരുന്നു നേരത്തേ മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ബന്ധപ്പെട്ട കാര്യത്തില്‍ വേടന് ഹൈക്കോടതി നല്‍കിയിരുന്ന നിര്‍ദേശം. സ്ത്രീത്വത്തെ അപമാനിക്കുക, ലൈംഗികാതിക്രമം നടത്തുക, അശ്ലീലപ്രയോഗം, ലൈംഗിക അംഗവിക്ഷേപങ്ങള്‍ കാണിക്കുക എന്നീ കുറ്റങ്ങള്‍ ചുമത്തി കൊച്ചി സിറ്റി പൊലീസാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ഒളിവില്‍പോയി എന്ന ആരോപണം നിലനില്‍ക്കുന്നതിനിടയില്‍ ഇന്നലെ വേടന്‍ കോന്നിയില്‍ സംഗീതപരിപാടി നടത്തി.
താന്‍ എവിടെയും പോയിട്ടില്ലെന്നും ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ചുമരിക്കുമെന്നും വേടന്‍ പറഞ്ഞു. ''ഒരുപാട് ആളുകള്‍ വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയി എന്നാണ്. ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല. ഞാനെന്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ചുമരിക്കാന്‍ തന്നെയാണ് വന്നിരിക്കുന്നത്'' വേടന്‍ പറഞ്ഞു. കോന്നി കരിയാട്ടം സമാപന ദിവസമാണ് വേടന്റെ സംഗീത പരിപാടി അരങ്ങേറിയത്. 2021-2023 കാലയളവില്‍ വിവിധ ഫ്ളാറ്റുകളില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു വേടനെതിരായ പരാതി.

ലൈംഗിക പീഡന ആരോപണങ്ങളില്‍ നേരത്തെ ഹൈക്കോടതി വേടന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഉഭയസമ്മതത്തോടെ ലൈംഗികതയില്‍ ഏര്‍പ്പെട്ടതിന് ശേഷം ബ്രേക്ക് അപ്പ് ആകുമ്പോള്‍ ശേഷം മറ്റെയാളുടെ ഭാവി നശിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ നീതി നിഷേധമാകുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. എന്നാല്‍ വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്നും തനിക്കും മാനേജര്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടെന്നുമായിരുന്നു വേടന്റെ മറുവാദം. വേടനെതിരെ അടുത്തിടെ ഗവേഷണ വിദ്യാര്‍ത്ഥിയും ലൈംഗിക അതിക്രമത്തിന് പരാതി നല്‍കിയിരുന്നു.

Ads by Google
Tuesday 09 Sep 2025 08.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google