Sunday, March 22, 2026 Last Updated 23 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Sep 2025 01.39 PM

കുന്നംകുളത്തെ പോലീസ് കസ്റ്റഡി മര്‍ദ്ദനം ; കേരളത്തില്‍ ഉടനീളം യൂത്ത്‌കോണ്‍ഗ്രസിന്റെ പ്രതിഷേധം

uploads/news/2025/09/799791/congrass.jpg

തൃശൂര്‍: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിന് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തിരുവനന്തപുരത്തും പാലക്കാടും കൊല്ലത്തും യൂത്ത്‌കോണ്‍ഗ്രസ് വലിയ പ്രതിഷേധം നടത്തി. എല്ലായിടത്തും പോലീസ് പ്രവര്‍ത്തകരെ തടയുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നത് വരെ സമരം നടത്തുമെന്നാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്.

സെക്രട്ടറിയേറ്റില്‍ നോര്‍ത്ത്‌ഗേറ്റില്‍ നിന്നും തുടങ്ങിയ പ്രതിഷേധം സൗത്ത്‌ഗേറ്റിലേക്ക് നീങ്ങുകയും പോലീസ് തടയുകയൂം ചെയ്തു. പോലീസുമായി പ്രവര്‍ത്തകര്‍ ഉന്തും തള്ളും നടത്തുകയും പോലീസ് പ്രതിരോധിക്കുകയും ചെയ്തു. മതില്‍വഴി സെക്രട്ടേറിയേറ്റിനകത്തേക്ക് ചാടിക്കയറാനുള്ള ശ്രമവും പോലീസ് തടഞ്ഞു. വലിയ സുരക്ഷാ സംവിധാനമാണ് പോലീസ് ഒരുക്കിയത്. അനുനയിക്കാനുള്ള പോലീസിന്റെ ശ്രമങ്ങളില്‍ വഴങ്ങാതിരുന്ന പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടക്കാന്‍ ശ്രമം നടത്തുകയും പോലീസ് തടയുകയുമായിരുന്നു. എല്ലാവരേയും അറസ്റ്റ് ചെയ്തു നീക്കി.

തിരുവനന്തപുരം ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. കുന്നംകുളത്തെ സുജിത്തിനെ മര്‍ദ്ദിച്ച അഞ്ചുപേരെ ജോലിയില്‍ നിന്നും പിരിച്ചുവിടണം എന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ പ്രതിഷേധം. തിരുവനന്തപുരത്തിന് പുറമേ പാലക്കാട് എസ്പി ഓഫീസിലേക്കും കൊല്ലത്ത് വിവാദപോലീസുകാരന്‍ സന്ദീപിന്റെ വീട്ടിലേക്കും യൂത്ത്‌കോണ്‍ഗ്രസിന്റെ പ്രതിഷേധം പോലീസിന് തടയേണ്ടി വന്നു. കൊല്ലത്ത് യൂത്ത്‌കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ അബിന്‍വര്‍ക്കിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പല തവണ പോലീസ് ജലപീരങ്കി ഉപയോഗിച്ചു. പാലക്കാട് എസ്പി ഓഫീസിലേക്കായിരുന്നു പ്രതിഷേധം. മര്‍ദ്ദിച്ച പോലീസുകാരെ പിരിച്ചുവിടണമെന്നാണ് ആവശ്യം.

Ads by Google
Monday 08 Sep 2025 01.39 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google