Sunday, March 22, 2026 Last Updated 46 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Sep 2025 12.07 PM

ടി സിദ്ദിഖിനെതിരെ ഇരട്ടവോട്ട് ആരോപണവുമായി സിപിഐഎം ; പെരുമണ്ണയിലും കല്‍പ്പറ്റയിലും വോട്ടെന്ന് ആക്ഷേപം

uploads/news/2025/09/799773/t-siddiq.jpg

കല്‍പ്പറ്റ: വോട്ടര്‍പട്ടികയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരേ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷം രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ടിരിക്കുമ്പോള്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിനെതിരേ ഇരട്ടവോട്ട് ആരോപണം ഉന്നയിച്ച് വയനാട് സിപിഐഎം. പെരുമണ്ണയിലും കല്‍പ്പറ്റയിലും സിദ്ദിഖിന് വോട്ടര്‍പട്ടികയില്‍ പേരുണ്ടെന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം.

വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ സിപിഐഎം വയനാട് ജില്ലാക്കമ്മറ്റി പറുത്തുവിട്ടു. പെരുമണ്ണയില്‍ ക്രമനമ്പര്‍ 480 ആയിട്ടാണ് ടി.സിദ്ദിഖിന്റെ പേര് കണ്ടെത്തിയതെങ്കില്‍ വയനാട്ടില്‍ കല്‍പ്പറ്റ ഡിവിഷന്‍ 20 ല്‍ 799 ക്രമനമ്പറായുമാണ് വോട്ട്. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖാണ് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ടത്. നേരത്തേ പെരുമണ്ണയില്‍ വോട്ടുണ്ടായിരുന്ന സിദ്ദിഖ് പിന്നീട് കല്‍പ്പറ്റയിലേക്ക് വോട്ട് മാറ്റിയപ്പോള്‍ പെരിയണ്ണയിലെ വോട്ടര്‍പട്ടികയിലെ പേര് എന്തുകൊണ്ട് ഒഴിവാക്കിയില്ല എന്നാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം.

പെരുമണ്ണയിലെ വോട്ട് മാറ്റാന്‍ മറന്നു. എന്നാല്‍ സിദ്ദിഖിന്റെ ന്യായീകരണം. എന്നാല്‍ സിദ്ധിഖിന്റേത് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനമാണെന്ന് ആക്ഷേപിച്ച് സിപിഐഎം കോണ്‍ഗ്രസ് തന്നെ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ജില്ലയിലെ വോട്ടര്‍പട്ടിക സൂക്ഷ്മമായി പരിശോധിക്കുമെന്നും പറഞ്ഞു. ഇരട്ടവോട്ടുകള്‍ക്കെതിരേ കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് പൊരുതുമ്പോഴാണ് സിദ്ദിഖിനെതിരേ ആരോപണം.

Ads by Google
Monday 08 Sep 2025 12.07 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google