Sunday, March 22, 2026 Last Updated 26 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Sep 2025 11.20 AM

45 ലക്ഷം ചെലവഴിച്ച് ഡോങ്കി റൂട്ടുവഴി അമേരിക്കയില്‍ എത്തി ; മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് വെടിയേറ്റുമരിച്ചു

uploads/news/2025/09/799766/gun-point.jpg

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യാക്കാരന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു. കപില്‍ എന്ന ഹരിയാനയിലെ ജിന്ദ് ജില്ലക്കാരനായ 26 വയസ്സുകാരനാണ് വെടിയേറ്റ് മരിച്ചത്. 2022-ല്‍ 'ഡോങ്കി' റൂട്ട് വഴി അമേരിക്കയില്‍ പ്രവേശിച്ച ഇയാള്‍ ഒരു സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.

ഡ്യൂട്ടിയിലായിരിക്കെ സ്ഥാപനത്തിന് പുറത്ത് മൂത്രമൊഴിച്ച ഒരാളോട് കപില്‍ തര്‍ക്കിച്ചു. ഇതില്‍ പ്രകോപിതനായ അക്രമി കപിലിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഒരു സാധാരണ കര്‍ഷക കുടുംബത്തിലെ ഏക മകനാണ് കപില്‍. 2022-ല്‍ 'ഡോങ്കി റൂട്ട്' വഴി യുഎസില്‍ പ്രവേശിക്കാന്‍ ഏകദേശം 45 ലക്ഷം രൂപയാണ് കപില്‍ ചെലവഴിച്ചത്. നിയമപരമായ നടപടികള്‍ക്ക് ശേഷം പുറത്തിറങ്ങിയ ശേഷം യുഎസില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. യുഎസിലുള്ള ഒരു ബന്ധുവാണ് ദാരുണമായ ഈ വിവരം കുടുംബത്തെ അറിയിച്ചത്.

കപിലിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഗ്രാമം മുഴുവന്‍ അവരോടൊപ്പം നില്‍ക്കുകയാണെന്ന് ഗ്രാമത്തലവന്‍ പറഞ്ഞു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ക്കായി ഡെപ്യൂട്ടി കമ്മീഷണറെ കാണാന്‍ അനുമതി തേടിയിരിക്കുകയാണ് കുടുംബം.

Ads by Google
Monday 08 Sep 2025 11.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google