Sunday, March 22, 2026 Last Updated 45 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Sep 2025 10.30 AM

‘ഓണാഘോഷ ലഹരി’; മലയാളി കുടിച്ചു തീര്‍ത്തത് 826 കോടി രൂപയുടെ മദ്യം

season

തിരുവനന്തപുരം: ഓണക്കാലത്തെ മദ്യ വില്‍പനയില്‍ ഇത്തവണയും റെക്കോര്‍ഡിട്ട് കേരളം. 826 കോടി രൂപയുടെ മദ്യമാണ് ഓണം ആഘോഷ ദിനങ്ങളില്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബെവ്കോ) സംസ്ഥാനത്ത് വിറ്റഴിച്ചത്. 2024 ലെ അപേക്ഷിച്ച് 9.34 ശതമാനം വര്‍ധനയാണ് ഇത്തവണ ഉണ്ടായത്. 842.07 കോടി രൂപയുടെ മദ്യമായിരുന്നു 2024 ലെ ഓണക്കാലത്ത് വിറ്റഴിഞ്ഞത്.

ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 50 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 776 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. ഈ ഉത്രാടദിനത്തിൽ മാത്രം 137 കോടി രൂപയുടെ വിൽപന നടന്നു. കഴിഞ്ഞ വർഷം ഇത് 126 കോടി രൂപയായിരുന്നു.

ഉത്രാടം നാളിൽ ഒരു കോടിയിലധികം രൂപയുടെ വിൽപന നടന്ന ആറ് ഔട്ട്ലെറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതിൽ മൂന്നും കൊല്ലം ജില്ലയിലാണ് കരുനാഗപ്പള്ളി ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതൽ വിൽപന നടന്നത്, 1.46 കോടി രൂപ. കാവനാട് (ആശ്രാമം) ഔട്ട്‌ലെറ്റിൽ 1.24 കോടി രൂപയുടെയും മലപ്പുറം എടപ്പാൾ കുറ്റിപ്പാല ഔട്ട്‌ലെറ്റിൽ 1.11 കോടി രൂപയുടെയും തൃശ്ശൂർ ചാലക്കുടി ഔട്ട്‌ലെറ്റിൽ 1.07 കോടി രൂപയുടെയും ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിൽ 1.03 കോടി രൂപയുടെയും കൊല്ലം കുണ്ടറയിൽ ഒരു കോടി രൂപയുടെയും മദ്യം വിറ്റഴിച്ചു. തിരുവോണദിനത്തിൽ ബെവ്കോ ഷോപ്പുകൾ പ്രവർത്തിച്ചിരുന്നില്ല.

Ads by Google
Monday 08 Sep 2025 10.30 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google