Sunday, March 22, 2026 Last Updated 47 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Sep 2025 10.40 AM

ലോക്കപ്പില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു ; പോലീസിന് പിന്നാലെ ഫോറസ്റ്റിനെതിരേയും ആരോപണം

uploads/news/2025/09/799761/babaiju.jpg

നിലമ്പൂര്‍: യൂത്ത്‌കോണ്‍ഗ്രസ് നേതാവിന് പോലീസില്‍ നിന്നും വലിയ മര്‍ദ്ദനമേറ്റസംഭവം കേരളത്തില്‍ വലിയ കോളിളക്കം സൃഷ്ടിക്കുമ്പോള്‍ പോലീസിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരും സമാന ആരോപണത്തില്‍. പൊതുപ്രവര്‍ത്തകനായ മലപ്പുറം നിലമ്പൂര്‍ അകമ്പാടം സ്വദേശി ബൈജു ആന്‍ഡ്രൂസാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേസില്‍ പ്രതിയാക്കിയെന്നും പറഞ്ഞു.

ബൈജു മറ്റൊരാള്‍ക്കൊപ്പം കപ്പകൃഷി നോക്കി നടത്തിയിരുന്ന 2020 ലാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാരനെ മാനിനെ വെടിവെച്ചുകൊന്നു എന്ന കേസില്‍ അറസ്റ്റ് ചെയ്തത് അന്വേഷിക്കാന്‍ ഓഫീസില്‍ എത്തിയപ്പോഴാണ് സംഭവം. അഞ്ചോളം ഉദ്യോഗസ്ഥര്‍ ഒരു മുറിയിലേക്ക് തള്ളിയിട്ട് ശാരീരികമായി ഉപദ്രവിച്ചു. കാര്യം എന്താണെന്ന് പോലും പറയാതെയായിരുന്നു മര്‍ദനമെന്നും തടി കഷ്ണം ഉപയോഗിച്ച് തലക്കടിച്ചിരുന്നുവെന്നുമെല്ലാമാണ് ബൈജുവിന്റെ ആരോപണം.

കേസില്‍ പങ്കുണ്ടെന്നാരോപിച്ചുകൊണ്ട് ബൈജുവിനെയും അകമ്പാടം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നത്. സ്റ്റേഷനില്‍ എത്തിയതുമുതല്‍ ഫോണ്‍ കൈയില്‍ നിന്ന് പിടിച്ചുവാങ്ങി മര്‍ദിക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകനാണെന്ന കാര്യം പോലും പരിഗണിക്കാതെ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനമെന്നായിരുന്നു ആരോപിച്ചിട്ടുള്ളത്. പിന്നീട് കേസില്‍ പ്രതിയാക്കി 2020 തന്നെ കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ കൊവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ ആയിട്ടായിരുന്നു കോടതിയില്‍ ഹാജരാക്കിയിരുന്നത്.

Ads by Google
Monday 08 Sep 2025 10.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google