Sunday, March 22, 2026 Last Updated 46 Min 40 Sec ago Malayalam Edition
Todays E paper
Ads by Google
Monday 08 Sep 2025 09.12 AM

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് വിമര്‍ശിച്ചു ; കെ.സുധാകരനോട് അതൃപ്തി പ്രകടിപ്പിച്ച പ്രതിപക്ഷനേതാവ്

uploads/news/2025/09/799751/vd-satheeshan-and-sudhakara.gif

തിരുവനന്തപുരം: മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് ഓണസദ്യ കഴിച്ചതില്‍ മുതിര്‍ന്ന നേതാവ് കെ. സുധാകരന്‍ രേഖപ്പെടുത്തിയ പ്രസ്താവനയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അതൃപ്തി. അനാവശ്യ പ്രതികരണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നിരിക്കുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിനായി പാര്‍ട്ടി തയ്യാറെടുക്കുമ്പോള്‍ ഇത്തരം പ്രസ്താവനകള്‍ ക്ഷീണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

യൂത്ത്‌കോണ്‍ഗ്രസ് നേതാവ് പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ച് ഓണസദ്യ കഴിച്ചത് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ വലിയ വിവാദമാക്കി മാറ്റിയിരുന്നു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കൊപ്പം കളിച്ചും ചിരിച്ചും സദ്യ ഉണ്ടത് ശരിയായില്ലെന്നായിരുന്നു കെ. സുധാകരന്റെ അഭിപ്രായം. എന്നാല്‍ ഈ വിമര്‍ശനം അനവസരത്തിലായെന്നാണ് വിലയിരുത്തപ്പെട്ടത്. കെ.സുധാകരന്റെ പ്രസ്താവനയില്‍ സതീശന്‍ അതൃപ്തി രേഖപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍.

മുഖ്യമന്ത്രിയ്‌ക്കൊപ്പം പ്രതിപക്ഷനേതാവ് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യം നേരത്തേ പുറത്തുവന്നതിന് പിന്നാലെയായിരുന്നു കെ. സുധാകരന്‍ വിമര്‍ശനവുമായി എത്തിയത്. സാധാരണഗതിയില്‍ മുഖ്യമന്ത്രി വിളിക്കുന്ന ഓണാഘോഷത്തില്‍ പ്രതിപക്ഷ നേതാവ് പങ്കെടുക്കാറുള്ളതാണ്. അത്തരം പരിപാടികളില്‍ മുഖ്യമന്ത്രിക്ക് അടുത്തു തന്നെയാകും പ്രതിപക്ഷ നേതാവിന്റെ സീറ്റ വരുന്നതും. ഇരുവരും ഒരുമിച്ച് സദ്യ കഴിച്ചതിനെ മറ്റൊരു വ്യാഖ്യാനത്തിലേക്ക് കൊണ്ടുപോയത് ശരിയായില്ലെന്നാണ് വി.ഡി. സതീശന്‍ പക്ഷത്തിന്റെ നിലപാട്.

തദ്ദേശ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ശക്തമായി മുമ്പോട്ട് പോകുമ്പോഴായിരുന്നു വിമര്‍ശനം. ആഴ്ചതോറും പുരോഗതിയൊക്കെ വിലയിരുത്തി നീങ്ങുമ്പോള്‍ അനാവശ്യ വിവാദം ഉണ്ടാക്കുന്നത് ശരിയല്ലെന്ന കോണ്‍ നേതാക്കള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്്.

Ads by Google
Monday 08 Sep 2025 09.12 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google