Sunday, March 22, 2026 Last Updated 46 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 07 Sep 2025 02.55 PM

കാണാനില്ലെന്ന് സഹോദരിയുടെ പരാതി; സ്ത്രീയുടെ മൃതദേഹം പാലക്കാട് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

palakkad

പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മഞ്ഞപ്ര സ്വദേശിനി വത്സല (75 )യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെ വൈകീട്ടു മുതല്‍ വത്സലയെ കാണാനില്ലായിരുന്നുവെന്ന് സഹോദരി പാലക്കാട് സൗത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്തു തന്നെ വത്സലയെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആരോഗ്യ പ്രശ്‌നങ്ങള്‍ വത്സലയെ അലട്ടിയിരുന്നതായാണ് സൂചന. മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

Ads by Google
Sunday 07 Sep 2025 02.55 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google