Sunday, March 22, 2026 Last Updated 45 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 06 Sep 2025 06.05 PM

കാര്‍ നിര്‍ത്താന്‍ പറഞ്ഞു, പുറത്തിറങ്ങി പുഴയിലേയ്ക്ക് ചാടി; മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി

river

കണ്ണൂര്‍: വളപട്ടണം പാലത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ കാറില്‍ നിന്നിറങ്ങി പുഴയിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടത്തി. പാപ്പിനിശേരി കീച്ചേരി സ്വദേശി ഗോപിനാഥിന്റെ (59) മൃതദേഹം ആണ് കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വളപട്ടണം റെയില്‍വേ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

സെപ്റ്റംബര്‍ 4ന് വൈകിട്ട് 4.45നായിരുന്നു സംഭവം. ആശുപത്രിയില്‍ നിന്നും കുടുംബത്തോടൊപ്പം വീട്ടിലേക്കുള്ള യാത്രാമധ്യേ വളപട്ടണം പാലത്തിനു മുകളില്‍ എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഗതാഗത കുരുക്കില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട ഗോപിനാഥ് പുറത്തിറങ്ങി പാലത്തില്‍നിന്നു പുഴയിലേക്ക് ചാടുകയായിരുന്നു.

Ads by Google
Saturday 06 Sep 2025 06.05 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google