Sunday, March 22, 2026 Last Updated 41 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Friday 05 Sep 2025 08.35 AM

സംസ്ഥാനത്ത് ഇന്നും ഞായറാഴ്ചയും മദ്യശാലകള്‍ തുറക്കില്ല

in

തിരുവനന്തപുരം: തിരുവോണം പ്രമാണിച്ച് വെള്ളിയാഴ്ച സംസ്ഥാനത്തെ ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്ക് അവധിയായിരിക്കും. ബാറുകള്‍ തുറന്നുപ്രവര്‍ത്തിക്കും.

ഞായറാഴ്ച ശ്രീനാരായണ ഗുരു ജയന്തി ദിവസവും 21ന് ശ്രീനാരായണ ഗുരു സമാധിദിവസവും മദ്യശാലകള്‍ക്ക് അവധിയായിരിക്കും. തിരുവോണദിവസവും ശ്രീനാരായണ ഗുരു ജയന്തി ദിനത്തിലും സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കാത്തതിനാല്‍ ഉത്രാട ദിവസമായ ഇന്നലെ മദ്യം വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇത്തവണ റെക്കോര്‍ഡ് മദ്യവില്‍പ്പനയാകും സംസ്ഥാനത്ത് രേഖപ്പെടുത്തുകയെന്നാണ് അധികൃതരുടെ കണക്കൂകൂട്ടല്‍.

കഴിഞ്ഞ ഓണക്കാലത്ത് ഉത്രാടപ്പാച്ചില്‍ ദിവസം സംസ്ഥാനത്ത് റെക്കോഡ് മദ്യവില്‍പ്പനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് ബെവ്കോയിലൂടെ 818.21 കോടി രൂപയുടെ മദ്യ വില്‍പ്പന നടന്നിരുന്നു. ഇത്തവണയും സമാനമായ രീതിയില്‍ മദ്യവില്‍പ്പന ഉയരാനുള്ള സാധ്യതയാണ് സംസ്ഥാനത്തുള്ളത്.

Ads by Google
Friday 05 Sep 2025 08.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google