Sunday, March 22, 2026 Last Updated 20 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Sep 2025 10.59 AM

സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുമോ? അയ്യപ്പസംഗമം രാഷ്ട്രീയതട്ടിപ്പെന്ന് വി.ഡി. സതീശന്‍

uploads/news/2025/09/799079/vd-satheeshan-600=360.gif

തിരുവനന്തപുരം: ആചാരലംഘനം നടത്താന്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആഗോള അയ്യപ്പസംഗമത്തിന് എതിരേ യുഡിഎഫ് സര്‍ക്കാരിനോട് ചോദ്യങ്ങളുമായാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. സിപിഐഎമ്മിന്റെ കപടരാഷ്ട്രീയമാണ് അയ്യപ്പസംഗമമെന്നും കുറ്റപ്പെടുത്തി. ശബരിമലയിലെ യുവതീ പ്രവേശനത്തെ പിന്തുണച്ച് സത്യവാങ്മൂലം സമര്‍പ്പിക്കുകയും നാമജപ ഘോഷയാത്ര അടക്കമുള്ള കാര്യങ്ങള്‍ക്ക് എതിരേ കേസെടുക്കകുയൂം ചെയ്ത സര്‍ക്കാരാണ് ഇത്. അതെല്ലാം പിന്‍വലിക്കാന്‍ തയ്യാറാണോ? എന്നും ചോദിച്ചു.

ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും വരെ അനേം ഭക്തര്‍ക്ക് എതിരേ കേസ് നിലനില്‍ക്കുകയാണ്്. കഴിഞ്ഞ ഒമ്പതര വര്‍ഷമായി ശബരിമല വികസനത്തിന് ചെറുവിരല്‍ അനക്കാത്ത സര്‍ക്കാരാണ് ഇത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അയ്യപ്പസംഗമവുമായി എത്തുകയാണ്. ഇതൊരു കാപട്യമാണെന്നും പറഞ്ഞു. അയ്യപ്പസംഗമവുമായി മുമ്പോട്ട് പോകുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്ക് കൂടി ഉത്തരം നല്‍കിയേ പറ്റു. ഒമ്പത് വര്‍ഷക്കാലവും അയ്യപ്പസംഗമം നടത്താതിരുന്ന സര്‍ക്കാരിന് പത്താം വര്‍ഷം എന്തുകൊണ്ടാണ് സംഗമം നടത്തണമെന്ന് തോന്നിയത്. ഇപ്പോള്‍ പെട്ടെന്ന് എവിടെ നിന്നുമാണ് വലിയൊരു അയ്യപ്പഭക്തി ഉണ്ടായതെന്നും ചോദിച്ചു.

ആചാരലംഘനം നടത്തുന്നതിന് മതില്‍ തീര്‍ക്കുകയും നവോത്ഥാന സദസ്സ് ഉണ്ടാക്കുകയും ചെയ്ത സര്‍ക്കാരാണ് ഇത്. സര്‍ക്കാര്‍ ആചാരലംഘനത്തെ പിന്തുണയ്ക്കുന്ന സത്യവാങ്മൂലം സുപ്രീംകോടതിയില്‍ നിലനില്‍ക്കുകയാണ്. ശബരിമലയുമായി ബന്ധപ്പെട്ട കേസുകളും നിലനില്‍ക്കുന്നു. ഇതൊക്കെ സര്‍ക്കാര്‍ പിന്‍വലിക്കാന്‍ തയ്യാറാകുമോയെന്നും ചോദിച്ചു. അയ്യപ്പനെ മുന്‍ നിര്‍ത്തി നടത്തുന്ന കാപട്യത്തിന് ഒപ്പം നിലനില്‍ക്കാനാകില്ലെന്നും സര്‍ക്കാരിന്റെ കാപട്യത്തെയാണ് തങ്ങള്‍ ചോദ്യം ചെയ്യുന്നതെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി. ഏതു മതസംഘടനകളും പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. കപട അയ്യപ്പഭക്തിയ്ക്കും രാഷ്ട്രീയ മുതലെടുപ്പിനുമൊപ്പം നില്‍ക്കാന്‍ യുഡിഎഫിനെ കിട്ടില്ലെന്നും പറഞ്ഞു. ഒരു സമുദായ സംഘടനകളുടെ തീരുമാനത്തെയും അതിലെ യുക്തിയെയും ചോദ്യം ചെയ്തിട്ടില്ലെന്നും പറഞ്ഞു.

ശബരിമലയെയും അയ്യപ്പനെയും സങ്കീര്‍ണ്ണതയില്‍ കൊണ്ടെത്തിയ സര്‍ക്കാരാണ് ഇത്. ശബരിമലയിലെ ആചാരലംഘനത്തിന് പോലീസിനെ ഉപയോഗിച്ച് നടപടിയെടുക്കുകയും ചെയ്തവരാണണെന്നും ആരോപിച്ചു. പ്രതിപക്ഷ നേതാവിനെ കാണാനെത്തി കൂടിക്കാഴ്ച നടത്തിയില്ല എന്ന പരിപാടിയുടെ സംഘാടകരായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്ത തെറ്റാണെന്നും പറഞ്ഞു. താന്‍ കൂടിക്കാഴ്ചയ്ക്ക് അവസരം നല്‍കിയില്ല എന്ന വാദം തെറ്റാണെന്നും പറഞ്ഞു. മൂന്‍കൂര്‍ അനുമതി വാങ്ങാതെ താന്‍ അകത്ത് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നോട് സംസാരിക്കാന്‍ കൂട്ടാക്കാതെ കത്ത് കൊടുത്ത് പുറത്തിറങ്ങി. എന്നിട്ട് കാണാന്‍ കൂട്ടാക്കിയില്ല എന്ന് വാര്‍ത്ത കൊടുക്കുകയുമായിരുന്നെന്നും പറഞ്ഞു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് നവകേരളസദസ്സ് നടത്തി. അതിന്റെ കണക്ക് കാണിച്ചിട്ടില്ല. കോടികള്‍ മുക്കിയ ഈ പരിപാടി പോലെ പണം മുക്കാനും ദുര്‍വ്യയം ചെയ്യാനും ഉണ്ടാക്കുന്ന പരിപാടിയാണ് ഇത്. ഓണക്കാലത്ത് ജനങ്ങള്‍ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണെന്നും പറഞ്ഞു. ഇന്ത്യയില്‍ തന്നെ ഏറ്റവും വിലക്കയറ്റവും നാണ്യപ്പെരുപ്പവും രൂക്ഷമായ കരിഞ്ചന്ത നില നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അരിയും വെളിച്ചെണ്ണയും അടക്കം മനുഷ്യര്‍ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങള്‍ക്കും വിലക്കയറ്റമാണെന്നും റേഷന്‍ വിതരണം പോലും ഓണക്കാലത്ത മുടങ്ങിയിരിക്കുകയാണെന്നും നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കയറിയ ഇതുപോലൊരു ഓണക്കാലമില്ലെന്നും പറഞ്ഞു.

Ads by Google
Wednesday 03 Sep 2025 10.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google