Sunday, March 22, 2026 Last Updated 25 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 03 Sep 2025 09.21 AM

ആഗോള അയ്യപ്പസംഗമത്തില്‍ കടുത്ത അതൃപ്തി ; യുഡിഎഫിന്റെ തീരുമാനം പ്രതിപക്ഷ നേതാവ് ഇന്നറിയിക്കും

uploads/news/2025/09/799067/VD-satheeshan-candle.gif

അതേസമയം ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട യുഡിഎഫിന്റെ ഔദ്യോഗിക തീരുമാനം ഇന്നറിയാം. പരിപാടിയോട് സഹകരിക്കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിലാണ് തീരുമാനം. അയ്യപ്പ സംഗമവുമായി സഹകരിക്കാതെ സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് തുറന്ന് കാണിക്കുകയാകും യുഡിഎഫ് ചെയ്യാന്‍ പോകുന്നത്.

പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമെന്ന് യുഡിഎഫ് വിലയിരുത്തല്‍. അയ്യപ്പസംഗമം സിപിഐഎമ്മിന്റെ വിശ്വാസികളോടുള്ള ഇരട്ടത്താപ്പാണെന്ന നിലപാടാണ് കോണ്‍ഗ്രസിലെ വലിയൊരു വിഭാഗം മുന്നോട്ട് വെക്കുന്നത്. എന്നാല്‍ എസ്എന്‍ഡിപിയും എന്‍എസ്എസ്സും അയ്യപ്പസംഗമത്തെ പിന്തുണച്ചത് രാഷ്ട്രീയമായി തിരിച്ചടിയാവുമോയെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. ആഗോള അയ്യപ്പ സംഗമത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അതൃപ്തി പരസ്യമാക്കിയിരുന്നു.

നേരത്തേ മുസ്‌ളീംലീഗ് പരിപാടിയെപിന്തുണച്ചത് കോണ്‍ഗ്രസിന് തിരിച്ചടിയായിരുന്നു. ആഗോള അയ്യപ്പ സംഗമത്തിലൂടെ വലിയൊരു വിഭാഗം വിശ്വാസികളുടെ പിന്തുണ സര്‍ക്കാരിന് കിട്ടുമ്പോള്‍ എന്ത് നിലപാട് എടുക്കണമെന്ന് ആലോചിക്കാനായിരുന്നു ഇന്ന് യോഗം വിളിച്ചത്. ഈ സാഹചര്യങ്ങളൊക്കെ വിലയിരുത്തിയാകും ഇന്ന് പ്രതിപക്ഷ നേതാവ് യുഡിഎഫിന്റെ തീരുമാനം പ്രഖ്യാപിക്കുക. സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ അജണ്ട ഉണ്ടെന്ന് തുറന്ന് കാണിക്കണമെന്ന് ഇന്നലെ ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു.

എന്നാല്‍ സമുദായ സംഘടനകളുടെ പിന്തുണ കൂടി വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. ഇതിന് ബദല്‍ മാര്‍ഗ്ഗം എന്ന നിലയില്‍ യുവതീ പ്രവേശനം വീണ്ടും സജീവ ചര്‍ച്ചയാക്കാനാണ് യുഡിഎഫും ഒരുങ്ങുന്നത്.എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാന്‍ വിഡി സതീശനെ ചുമതലപ്പെടുത്തുകയായിരുന്നു. അതേസമയം പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാന്‍ എത്തിയ സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് പോലും വി.ഡി. സതീശന്‍ തയ്യാറായില്ല. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അടക്കമുള്ളവരാണ് ക്ഷണിക്കാനായി എത്തിയിരുന്നത്.

Ads by Google
Wednesday 03 Sep 2025 09.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google