Sunday, March 22, 2026 Last Updated 5 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 02 Sep 2025 01.40 PM

എഐജിയുടെ സ്വകാര്യവാഹനം കാല്‍നടക്കാരനായ യുവാവിനെ ​ഇടിച്ചു; പരിക്കേറ്റയാളെ പ്രതിയാക്കി പോലീസ് കേസ്

man

തിരുവല്ല: പോലീസ് ആസ്ഥാനത്തെ എഐജി വി.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനമിടിച്ചുണ്ടായ അപകടത്തിൽ വിചിത്ര നടപടിയുമായി പോലീസ്. പരിക്കേറ്റ കാല്‍നടക്കാരനായ യുവാവിനെ പ്രതിയാക്കി തിരുവല്ല പോലീസ് കേസെടുത്തു. പത്തനംതിട്ട എസ്പി അറിയാതെയാണ് പോലീസിന്റെ ഈ നടപടി.

ഓഗസ്റ്റ് 30-ന് തിരുവല്ലയില്‍ വെച്ചാണ് വിനോദ് കുമാറിന്റെ സ്വകാര്യവാഹനം അപകടത്തില്‍പ്പെടുന്നത്. അദ്ദേഹം തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്നു. അപകടത്തില്‍ കാല്‍നടക്കാരനായ ഇതരസംസ്ഥാനതൊഴിലാളിക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇതരസംസ്ഥാനതൊഴിലാളിയായ കാല്‍നടക്കാരനെ പ്രതിയാക്കി പോലീസ് കേസെടുത്തിരിക്കുന്നത്. വാഹനത്തിന്റെ ഡ്രൈവര്‍ പോലീസ് ഉദ്യോഗസ്ഥനാണ്. ഈ ഡ്രൈവറുടെ മൊഴി വാങ്ങിയാണ് പോലീസ് നടപടി.

സാധാരണഗതിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഡ്രൈവറെ പ്രതിയാക്കിയാണ് കേസെടുക്കാറുള്ളത്. ഇവിടെ പരിക്കേറ്റയാള്‍ക്കെതിരേയാണ് പോലീസ് കേസ്. സംഭവം നടക്കുമ്പോള്‍ പത്തനംതിട്ട എസ്പി സംസ്ഥാനത്തുണ്ടായിരുന്നില്ല. അദ്ദേഹം അവധിയിലായിരുന്നു. ആ സമയത്താണ് പോലീസിന്റെ ഈ നടപടിയെന്നതാണ് ശ്രദ്ധേയം. വിഷയത്തില്‍ കടുത്ത അതൃപ്തിയിലാണ് എസ്പിയെന്നാണ് വിവരം. സംഭവം അന്വേഷിക്കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിനോട് നിര്‍ദേശിച്ചിട്ടുമുണ്ട്.

Ads by Google
Tuesday 02 Sep 2025 01.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google