Sunday, March 22, 2026 Last Updated 21 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 02 Sep 2025 11.02 AM

സിപിഎമ്മും സര്‍ക്കാരും വിശ്വാസികള്‍ക്കൊപ്പം ; വിശ്വാസമില്ലാത്തത് വര്‍ഗ്ഗീയവാദികള്‍ക്കാണെന്നും എം.വി.ഗോവിന്ദന്‍

uploads/news/2025/09/798895/MV-G.jpg

തിരുവനന്തപുരം: സിപിഐഎം വിശ്വാസികള്‍ക്കൊപ്പമാണെന്നും വിശ്വാസികളെ ഉപയോഗപ്പെടുത്താനാണ് വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നതെന്നും വിശ്വാസത്തെ അധികാരത്തിലേറാന്‍ ഉപയോഗിച്ചവരാണ് ഇപ്പോള്‍ അയ്യപ്പസംഗമത്തിന് എതിരേ പ്രചരണം നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എല്‍ഡിഎഫ് സര്‍ക്കാരും വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം പ്രതികരിച്ചു.

സംസ്ഥാനസര്‍ക്കാര്‍ അയ്യപ്പസംഗമത്തിലൂടെ ലോകത്തുടനീളമുള്ള അയ്യപ്പന്മാരെ അണിനിരത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ലോകത്തുടനീളം അതിന് വലിയ പിന്തുണയും ഉണ്ടാകുമ്പോള്‍ ഇതിനെ എതിര്‍ക്കുന്നത് വര്‍ഗ്ഗീയവാദികളാണെന്നും ഇവരാണ് ശരിക്കും വിശ്വാസമില്ലാത്തവര്‍ എന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. മതത്തെയും വിശ്വാസത്തെയും ഉപയോഗിച്ച് രാഷ്ട്രീയാധികാരത്തിലുള്ള പ്രവേശിക്കുന്നതിന് പറയുന്ന പേരാണ് വര്‍ഗ്ഗീയത. കേരളത്തിലെ കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ വര്‍ഗീയതയ്ക്ക് ഒപ്പമല്ല വിശ്വാസികള്‍ക്കൊപ്പമാണെന്നും പറഞ്ഞു.

വിശ്വാസത്തിന് എതിരേ നില്‍ക്കുന്നത് വര്‍ഗ്ഗീയവാദികളാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയെ കാവിവല്‍ക്കരിക്കാനുള്ള ശ്രമം നടക്കുന്നത് നമ്മള്‍ കണ്ടതാണെന്നും ഒരു വിശ്വാസത്തിനും എതിരായ നിലപാടുകള്‍ സിപിഐഎം ഇന്നും ഇന്നലെയും നാളെയും എടുക്കുന്നില്ലെന്നും ഗവര്‍ണര്‍ക്ക് വേണമെങ്കില്‍ ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ പോകട്ടെയെന്നും എംവി. ഗോവിന്ദന്‍ പറഞ്ഞു.

Ads by Google
Tuesday 02 Sep 2025 11.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google