Sunday, March 22, 2026 Last Updated 24 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 02 Sep 2025 09.24 AM

വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവം : ജിം ട്രെയ്നറായ ആണ്‍സുഹൃത്തിനെ അറസറ്റ് ചെയ്തു

uploads/news/2025/09/798886/death.jpg

കോഴിക്കോട്: വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. മംഗലാപുരത്ത് വിദ്യാര്‍ത്ഥിനിയായിരുന്ന ആയിഷ റഷ മരണമടഞ്ഞ സംഭവത്തിലാണ് ജിം ട്രെയ്‌നറായി സുഹൃത്ത് ബഷീറുദ്ദീന്‍ അറസ്റ്റിലായിരിക്കുന്നത്. ഇന്നലെ ഇയാളുടെ താമസസ്ഥലത്ത് 21 കാരിയായ ആയിഷയെ മരണമടഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നെന്ന് വിവരമുണ്ട്.

കഴിഞ്ഞദിവസം മംഗലാപുരത്ത് നിന്നും വന്ന അയിഷ അത്തോളിയിലെ തന്റെ വീട്ടില്‍ പോകാതെ ബഷീറുദ്ദീന്റെ ഫ്‌ളാറ്റില്‍ കഴിയുകയായിരുന്നു. ഇതിനിടയില്‍ ജിമ്മിലെ ഓണാഘോഷത്തിന് പോകാന്‍ ബഷീറുദ്ദിനെ അയിഷാ റഷ സമ്മതിച്ചില്ല. എന്നാല്‍ ഓണാഘോഷത്തിന് പോയ ബഷീറുദ്ദീന്റെ ഫോണിലേക്ക് താന്‍ ആത്മഹത്യ ചെയ്യുമെന്ന് അയിഷ റഷയുടെ സന്ദേശം വന്നിരുന്നതായിട്ടാണ് വിവരം. അതേസമയം ബഷീറുദ്ദീനെ കുറ്റപ്പെടുത്തിയുള്ള ഏതെങ്കിലും തരത്തിലുള്ള ആത്മഹത്യാകുറിപ്പുകളോ ഒന്നും കണ്ടെത്താനായിട്ടില്ല.

ആണ്‍സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്‌തേക്കും. ബഷീറുദ്ദീനെതിരേ ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയേക്കും. രണ്ടുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു എന്ന് വിവരമുണ്ട്. അതേസമയം ബഷീറുദ്ദീനെതിരേ ആയിഷയുടെ വീട്ടുകാര്‍ രംഗത്ത് വന്നിട്ടുണ്ട്. ബഷീറുദ്ദീന്‍ ബ്‌ളാക്ക്‌മെയില്‍ ചെയ്യുമായിരുന്നു മര്‍ദ്ദിക്കുമായിരുന്നു എന്നെല്ലാമാണ് ആയിഷയുടെ കുടുംബ്ത്തിന്റെ ആരോപണം. മറ്റൊരു തെളിവും കിട്ടിയിട്ടില്ല.

Ads by Google
Tuesday 02 Sep 2025 09.24 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google