Sunday, March 22, 2026 Last Updated 20 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Monday 01 Sep 2025 02.33 PM

5000 കുടുംബങ്ങള്‍ ദുരിതത്തില്‍ ; കൈമലര്‍ത്തി പഞ്ചായത്ത് ഭരണസമിതി , പുളിങ്കുന്ന് മാവേലി സ്‌റ്റോർ അടച്ചുപൂട്ടി

ഓണക്കാലത്ത് ന്യായവിലയ്ക്ക സാധാനങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനം അടച്ചുപൂട്ടിയതെന്ന് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് .
uploads/news/2025/09/798747/12.gif
photo - sijith ts

കുട്ടനാട് : പുളിങ്കുന്ന് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ കാരണം മാവേലി സ്റ്റോര്‍ അടച്ചു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നു 5000 കുടുംബങ്ങളാണ് ഈ ഏക മാവേലിസ്റ്റോറിനെ ആശ്രയിച്ചു കഴിഞ്ഞത് . ഈ വര്‍ഷം തുടര്‍ച്ചയായി ഉണ്ടാകുന്ന വെളളപ്പൊക്കത്തില്‍ മാവേലി സ്റ്റോര്‍ മുങ്ങുമായിരുന്നു . ഓണക്കാലത്ത് വെളളിച്ചെണ്ണ ഉള്‍പ്പെടെ നിത്യയോപഗസാധനങ്ങള്‍ക്ക് തീ വില പിടിച്ചിരിക്കുന്ന സമയത്താണ് സാധാരണക്കരുടെ മേല്‍ ഇടിത്തി പോലെ മാവേലി സ്റ്റോര്‍ പുട്ടിയത് .

തകഴി സിവില്‍ സപ്ലൈക്കോ ഗോഡൗണയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കി നനായാതെ പാടുപ്പെട്ടാണ് കച്ചവടം നടത്തിയിരുന്നത് . ഓണത്തിന് വേണ്ടി സാധാനങ്ങള്‍ ഇറക്കിയെങ്കിലും കെട്ടിടത്തിന്റെ് ശോചവസ്ഥ കാരണം മേല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സാധനങ്ങള്‍ തിരിച്ചു കയറ്റി വിടുന്ന സാഹചര്യമായിരുന്നുവെന്ന് പുളിങ്കുന്ന് മാവേലി സ്റ്റോര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു . പഞ്ചായത്ത് അധികൃതരോട് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ മറ്റൊരു കെട്ടിടം എടുത്തു നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല .ഇതോടെയാണ് ഓണക്കാലത്ത് ന്യായവിലയ്ക്ക സാധാനങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനം അടച്ചുപൂട്ടിയതെന്ന് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് .

പുളിങ്കുന്ന് ഗ്രാമപഞ്ചായത്തില്‍ വാടക കെട്ടിടം കണ്ടെത്തി നല്‍കുന്നതിന് വേണ്ടി രണ്ട് ഇടങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും നിയമ തടസ്സം മൂലം ഇത് സാധിച്ചിരുന്നില്ല. കെട്ടിടം ഉടന്‍ കണ്ടെത്തി മാവേലി സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റെ് നിനു ജോസ്ഫ് അറിയിച്ചു . പഞ്ചായത്ത് തിരഞ്ഞെടുപ്പ് പാടിവാതിക്കല്‍ നില്‍ക്കുമ്പോള്‍ യുഡിഎഫ് ഭരണസമിതിക്കെതിരെ വീണ് കിട്ടി അവസരം ഉപയോഗിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ പഞ്ചായത്തിലേയക്ക് മാര്‍ച്ച് സംഘടിപ്പിക്കാനൊരുങ്ങുകയാണ് . ജനകീയ വിഷയങ്ങളില്‍ സമയോചിതമായി പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിക്കാത്തത് പഞ്ചായത്തിന്റെ കെടുകാര്യക്ഷതയക്ക് അക്കം കൂട്ടുന്നവെന്ന് വിവരാവകാശ പ്രവര്‍ത്തകന്‍ സോണിച്ചന്‍ വര്‍ഗീസ് പറഞ്ഞു .

Ads by Google
Monday 01 Sep 2025 02.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google