Sunday, March 22, 2026 Last Updated 22 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Monday 01 Sep 2025 12.57 PM

യുഡിഎഫ് വിളിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം ; തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ കേരളാകോണ്‍ഗ്രസ്

uploads/news/2025/09/798727/kerala-congrass.gif

തിരുവനന്തപുരം: യുഡിഎഫ് വിളിക്കുന്ന സാഹചര്യം മുന്‍നിര്‍ത്തി ഇടതുപക്ഷത്തിനോട് വിലപേശാനൊരുങ്ങി കേരളാകോണ്‍ഗ്രസ് എം. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വാങ്ങിയെടുക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ സമ്മര്‍ദ്ദം ചെലുത്തി സീറ്റ് വാങ്ങിയെടുക്കാന്‍ എംഎല്‍എ മാര്‍ക്ക് ജില്ലകളുടെ ചുമതല നല്‍കി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വാങ്ങിയെടുക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുകളിലെ വിജയം നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തല്‍. യുഡിഎഫും ക്ഷണിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിലപേശലിന് അനുയോജ്യമായ സാഹചര്യമാണ് എന്നും എല്‍ഡിഎഫി ന്റെ ഭാഗത്ത് നിന്ന് കടുംപിടുത്തം ഉണ്ടാവില്ലെന്നുമാണ് വിലയിരുത്തല്‍. പട്ടയഭൂമി ഭൂപതിവുചട്ടത്തില്‍ വരുത്തിയ ഭേദഗതി മലയോരജനതയ്ക്കിടയില്‍ കൂടുതല്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഈ അവസരം പാര്‍ട്ടിക്ക് ശക്തികേന്ദ്രങ്ങളില്‍ തുണയാകുമെന്നുമാണ് വിലയിരുത്തല്‍.

സര്‍ക്കാര്‍ നടത്തുന്ന ജനോപകാരപ്രദമായ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ കൂട്ടായ ശ്രമങ്ങളുണ്ടാകണം. താഴെതട്ടിലുള്ള കമ്മിറ്റികള്‍ സജ്ജമാക്കണമെന്ന് നിര്‍ദേശിച്ചു. മൂന്നാം ഇടതുമുന്നണി സര്‍ക്കാര്‍ എന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും യോഗം തീരുമാനിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

Ads by Google
Monday 01 Sep 2025 12.57 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google