Sunday, March 22, 2026 Last Updated 18 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Monday 01 Sep 2025 10.15 AM

ഭീകരവാദം അംഗീകാരിക്കാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി; ചൈനയ്ക്ക് മുന്നില്‍ തലകുനിച്ചെന്ന് വിമര്‍ശിച്ച് പ്രതിപക്ഷം

uploads/news/2025/09/798711/modi.jpg

ഷാങ്ഹായ്: ഇന്ത്യയും ചൈനയും റഷ്യയും പങ്കെടുക്കുന്ന ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന ഷങ്ഹായ് ഉച്ചകോടിയില്‍ ഭീകരവാദം ഉയര്‍ത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം ലോകത്തെ ഏറ്റവും വലിയ വെല്ലുവിളിയാണെന്നും ആഗോളസമാധനത്തെ അത് തകിടം മറിക്കുന്നതായും മോദി ഉച്ചകോടിയില്‍ വ്യക്തമാക്കി. ഭീകരവാദം മാനവരാശിക്ക് ഏറ്റവും വലിയ വെല്ലുവിളിയാണെന്നും പറഞ്ഞു.

നാലു പതിറ്റാണ്ടായി ഇന്ത്യ ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഇരയാണെന്നും ഇരട്ടത്താപ്പ് അനുവാദിക്കാനാകില്ലെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദം അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണവും മോദി ഉച്ചകോടിയില്‍ പരാമര്‍ശിച്ചു. ആഗോളസമാധാനത്തിന് ഭീകരവാദം ഏറ്റവും വലിയ വെല്ലുവിളിയാണെന്നും വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുമെന്നും മോദി പറഞ്ഞു. അതേസമയം തന്നെ അമേരിക്ക ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ താരിഫിനെ സംബന്ധിച്ച് ഒരു കാര്യവും പ്രധാനമന്ത്രി പരാമര്‍ശിക്കുകയും ചെയ്തിട്ടില്ല.

പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മുറിയിലുണ്ടായിരുന്നപ്പോള്‍, പ്രധാനമന്ത്രി മോദി പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് സംസാരിച്ചു. ഈ ആക്രമണത്തില്‍ 26 നിരപരാധികള്‍ കൊല്ലപ്പെട്ടിരുന്നു. വിഷമകരമായ ഈ സമയത്ത് ഇന്ത്യയോടൊപ്പം നിന്ന സുഹൃത്തുക്കള്‍ക്ക് അദ്ദേഹം നന്ദി പറയുകയും 'ചില രാജ്യങ്ങള്‍ ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുന്നു' എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. പാകിസ്താന്‍ പ്രധാനമന്ത്രി ഇരുത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രി ഭീകരവാദത്തെ ശക്തമായി വിമര്‍ശിച്ചത്.

നേരത്തേ ചൈനയുടേയും റഷ്യയുടെയും ഭരണാധികാരികളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം പ്രധാനമന്ത്രിക്ക് ശക്തമായ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്ത് വന്നു. ചൈനയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി മുട്ടുമടക്കിയെന്നാണ് ആക്ഷേപം. ഓപ്പറേഷന്‍ സിന്ദൂറിന്കാലത്ത് പാകിസ്താന് അനുകൂലമായി നിന്ന രാജ്യമാണ് ചൈനയെന്നും വിമര്‍ശിച്ചു.

Ads by Google
Monday 01 Sep 2025 10.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google