Sunday, March 22, 2026 Last Updated 20 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Monday 01 Sep 2025 08.16 AM

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. ; മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

uploads/news/2025/09/798701/ameebic.jpg

കോഴിക്കോട്: കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. ചികിത്സയിലുണ്ടായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞുവരവേയാണ് മരണമമുണ്ടായിരിക്കുന്നത്.

കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കര്‍ സാദിഖിന്റെ മകനാണ് മരിച്ചത്. രോഗബാധിതനായ കുഞ്ഞ് 28 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മലപ്പുറം സ്വദേശിനി ഇന്നലെ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആശങ്ക കുട്ടി ഇന്നലെ മറ്റൊരു മരണം കൂടി സ്ഥിരീകരിച്ചിരിക്കുന്നത്.

ഓമശേരി പ്രദേശത്ത് നേരത്തെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മറ്റൊരു മരണം സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന വേങ്ങര കണ്ണമംഗലം സ്വദേശിയായ 52കാരി റംലയാണ് കഴിഞ്ഞ ദിവസം മരിച്ചത്. 24 മണിക്കൂറിനിടെ രണ്ട് മരണമാണ് ഇതോടെ സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികള്‍ ചികിത്സയിലുണ്ട്.

Ads by Google
Monday 01 Sep 2025 08.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google