Sunday, March 22, 2026 Last Updated 20 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 31 Aug 2025 06.33 PM

‘കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം’; വിവാദ പരാമര്‍ശത്തില്‍ മഹുവ മൊയ്ത്രയ്‌ക്കെതിരെ കേസ്

shah

റായ്പുര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിതിരായ വിവാദ പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ്. ബംഗ്ലദേശേില്‍ നിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നും അദ്ദേഹത്തിന്റെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം എന്നുമുള്ള മഹുവയുടെ പരാമര്‍ശമാണ് നടപടിക്ക് ആധാരം.

ഛത്തീസ്ഗഡിലെ റായ്പുരിലെ മന പൊലീസ് സ്റ്റേഷനിലാണ് മഹുവയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. റായ്പൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, ദേശ സുരക്ഷയ്ക്ക് ദോഷകരമായ ആരോപണങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാര്‍ ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റത്തിനു വഴിയൊരുക്കുന്നു എന്ന അമിത് ഷായുടെ വിമര്‍ശനത്തിന് മറുപടി നല്‍കിയ മഹുവയുടെ വാക്കുകളാണ് വിവാദത്തിന് ആധാരം. കേന്ദ്ര സര്‍ക്കാരിനാണ് അതിര്‍ത്തി സംരക്ഷണത്തിന്റെ ഉത്തരവാദിത്തം. നുഴഞ്ഞു കയറ്റമുണ്ടെങ്കില്‍ അതിന് തൃണമൂല്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ല. നമ്മുടെ അമ്മമാരിലും സഹോദരിമാരിലും കണ്ണുവച്ച് മറ്റൊരു രാജ്യത്ത്‌നിന്നു ദിവസവും പതിനായിരങ്ങള്‍ ഇന്ത്യയിലേക്കു വന്ന് നമ്മുടെ ഭൂമി കവരുന്നുണ്ടെങ്കില്‍, ഇന്ത്യയുടെ അതിര്‍ത്തി ഒരാളും സംരക്ഷിക്കുന്നില്ലെങ്കില്‍ ആദ്യം അമിത് ഷായുടെ തലവെട്ടി മേശപ്പുറത്ത് വയ്ക്കണം' എന്നായിരുന്നു മഹുവയുടെ വാക്കുകള്‍.

Ads by Google
Sunday 31 Aug 2025 06.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google