Sunday, March 22, 2026 Last Updated 19 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 31 Aug 2025 04.41 PM

താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടം ; കൊക്കയിലേക്ക് വീഴാറായ ലോറി, ശ്വാസം അടക്കിപിടിച്ച് ഡ്രൈവർ

uploads/news/2025/08/798598/4.gif
photo - facebook

വയനാട് : താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം വിട്ട് സുരക്ഷാ വേലി തകർത്ത കണ്ടെയ്നർ ലോറി കൊക്കയിൽ വീഴാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കര്‍ണാടകയില്‍ നിന്ന് ഇരുചക്രവാഹനങ്ങളുടെ ലോഡുമായി സര്‍വീസ് നടത്തുന്ന വാഹനമാണ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഒന്‍പതാം വളവില്‍ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.

ഡ്രൈവര്‍ മാത്രമായിരുന്നു ലോറിയിലുണ്ടായിരുന്നത്. സുരക്ഷ വേലി തകര്‍ന്ന് ലോറി അല്‍പ്പം മുന്നോട് നീങ്ങിയെങ്കിലും കൊക്കയിലേക്ക് പതിച്ചില്ല. ലോറിയില്‍ ലോഡുണ്ടായിരുന്നതിനാല്‍ മാത്രമാണ് വാഹനം താഴേക്ക് വീഴാതിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ഡ്രൈവര്‍ മാത്രമായിരുന്നു ലോറിയിലുണ്ടായിരുന്നത്. അപകടം ഉണ്ടായ ഉടനെ ഓടിക്കൂടിയ ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചുരം ഗ്രീന്‍ ബ്രിഗേഡ് പ്രവര്‍ത്തകരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേര്‍ന്ന് ഡ്രൈവറെ പുറത്തിറക്കി.

Ads by Google
Sunday 31 Aug 2025 04.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google