Sunday, March 22, 2026 Last Updated 7 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 30 Aug 2025 02.30 PM

അഞ്ച് കുട്ടികളുടെയും അച്ഛൻ അയാളല്ല; ജനിതക പരിശോധനാഫലം നെഗറ്റിവ്; ബഹ്‌റൈൻ ശരിയത് കോടതി വിധി ഇങ്ങനെ

bahrain
photo; representative

ബഹ്‌റൈൻ: മുൻ ഭാര്യയുടെ അഞ്ച് കുട്ടികളുടെ പിതൃത്വത്തെപറ്റിയുള്ള പരാതിയിൽ ബഹ്‌റൈൻ പൗരന് അനുകൂലമായി വിധി പറഞ്ഞ് ശരിയത് കോടതി. ജനിതക പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് കുട്ടികളുടെയും പിതാവ് ബഹ്‌റൈൻ പൗരനല്ലെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ ബഹ്‌റൈനിലെ പൗരന്മാർ അല്ലെന്നും കോടതി വ്യക്തമാക്കി.

ഇതോടെ ഈ കുട്ടികളുടെ പൗരത്വ രേഖകളും പാസ് പോർട്ട് അടക്കമുള്ളവ ഉടൻ റദ്ദാക്കണമെന്നും കോടതി വിധിയിൽ പറയുന്നുണ്ട്. 40 വർഷമായി ബഹ്‌റൈൻ പൗരനും ഭാര്യയും കല്യാണം കഴിച്ചു ഒരുമിച്ച് ജീവിക്കുക ആയിരുന്നു. ഇവർക്ക് അഞ്ചു കുട്ടികളും ഉണ്ടായി. ഇതിനിടയിലാണ് ബഹ്‌റൈൻ സ്വദേശിയ്ക്ക് വന്ധ്യതാ പ്രശ്നം ഉണ്ടെന്ന് കണ്ടെത്തുകയും കുട്ടികളുടെ പിതൃത്വത്തെപറ്റി സംശയം ഉണ്ടാകുകയും ചെയ്തു. തുടർന്ന് നിയമപരമായി വിവാഹമോചനം നേടി. എന്നാൽ കുട്ടികളുടെ അച്ഛൻ ബഹ്‌റൈൻ പൗരൻ ആണെന്ന് വാദവുമായി മുൻ ഭാര്യ കോടതിയെ സമീപിച്ചു.

Ads by Google
Saturday 30 Aug 2025 02.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google