Sunday, March 22, 2026 Last Updated 0 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 30 Aug 2025 09.49 AM

ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി ; ട്രംപിന് വന്‍ തിരിച്ചടി

uploads/news/2025/08/798431/trump.jpg

വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം ചുമത്തിയ താരിഫുകള്‍ നിയമവിരുദ്ധമെന്ന് യുഎസ് അപ്പീല്‍ കോടതി. താരിഫ് ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് നിയമപരമായി അധികാരമില്ലെന്ന് കോടതി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റിന് വിധി വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. അതേസമയം താരിഫുമായി മുമ്പോട്ട് പോകുമെന്നും കോടതിവിധി അമേരിക്കയെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നും ട്രംപ് പ്രതികരിച്ചു.

അപ്പീല്‍ കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും. താരിഫ് പോരാട്ടത്തില്‍ വിജയിക്കുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ട്രംപിന്റെ നടപടി യുഎസ് ഭരണഘടനാ ലംഘനമാണെന്നായിരുന്നു അന്താരാഷ്ട്ര വ്യാപാര കോടതി നേരത്തേ വിധിച്ചിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര വ്യാപാര കോടതിയുടെ വിധി അപ്പീല്‍ കോടതി ശരിവെയ്ക്കുകയായിരുന്നു. അപ്പീല്‍ നല്‍കുന്നതിന് ഭരണകൂടത്തിന് കോടതി സമയം അനുവദിച്ചിട്ടുണ്ട്. ഒക്ടോബര്‍ പതിനാല് വരെ വിധി പ്രാബല്യത്തിലാകില്ല. അമേരിക്ക ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ തീരുവ 27ന് പ്രാബല്യത്തില്‍ വന്നിരുന്നു.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചുമത്തിയ 25 ശതമാനം പിഴച്ചുങ്കവും നിലവിലെ 25 ശതമാനം പകരച്ചുങ്കവും അടക്കം 50 ശതമാനമാണ് തീരുവ. താരിഫുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസവും ട്രംപ് സുപ്രധാന പ്രഖ്യാപനം നടത്തിയിരുന്നു. അമേരിക്കന്‍ ടെക് കമ്പനികള്‍ക്കെതിരെ വിവേചനം കാണിക്കുന്ന രാജ്യങ്ങള്‍ക്ക് താരിഫ് ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

ഇന്ത്യ, ചൈന, റഷ്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക ചുമത്തിയ അധിക തീരുവ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. തിങ്കളാഴ്ച അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ മന്ത്രാലയം തീരുവ പ്രാബല്യത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട കരടു വിജ്ഞാപനമിറക്കിയിരുന്നു. ഇതുപ്രകാരം ബുധനാഴ്ച ഇന്ത്യന്‍ സമയം പകല്‍ ഒമ്പത് മണിക്ക് ശേഷം അമേരിക്കയിലെ വിപണിയിലെത്തുന്ന ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴച്ചുങ്കം ബാധകമായിരുന്നു.

Ads by Google
Saturday 30 Aug 2025 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google