Sunday, March 22, 2026 Last Updated 6 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 30 Aug 2025 08.17 AM

കണ്ണൂരില്‍ വാടകവീട്ടില്‍ വന്‍ സ്‌ഫോടനം ; ഒരാള്‍ കൊല്ലപ്പെട്ടു, മൃതദേഹം ചിന്നിച്ചിതറിയ നിലയില്‍

uploads/news/2025/08/798374/blast.jpg

കണ്ണൂര്‍ : കണ്ണപുരത്ത് വാടകവീട്ടില്‍ വന്‍ സ്‌ഫോടനം നടന്നതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു. വീടിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ത്തു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന വീട്ടിലാണ് സ്‌ഫോടനം നടന്നത്. പുലര്‍ച്ചെ രണ്ടുമണിയോടെ സ്‌ഫോടനം നടക്കുകയായിരുന്നു. വീടിന്റെ ജനാലകള്‍ തകരുകയും വീടിന്റെ ഭിത്തികള്‍ തകരുകയും ചെയ്തു.

സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തുണ്ട്. സ്‌ഫോടനശബ്ദം വളരെ ദൂരെ പോലും കേട്ടതായിട്ടാണ് വിവരം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. വീടിനുള്ളില്‍ പടക്ക നിര്‍മാണം നടത്തിവരികയായിരുന്നുവെന്നും ഗുണ്ടാണ് പൊട്ടിത്തെറിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അദ്ധ്യാപകനായ ഗോവിന്ദന്‍ എന്നയാളുടെ വീടാണ് സ്‌ഫോടനത്തില്‍ തകര്‍ന്നത്. അനൂപ് എന്നയാളാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്.

വളരെരഹസ്യമായി രണ്ടുപേര്‍ ഈ വീട്ടില താമസിച്ചുവരികയായിരുന്നു. വീട്ടിലുണ്ടായിരുന്നവരെക്കുറിച്ച് അയല്‍ക്കാര്‍ക്ക് പോലും വ്യക്തമായി അറിവില്ലായിരുന്നു എന്നാണ് വിവരം. ഒരു വര്‍ഷമായി രണ്ടു യുവാക്കള്‍ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. രാത്രികാലങ്ങളിലാണ് യുവാക്കള്‍ പ്രധാനമായം താമസത്തിനെത്തിയിരുന്നതെന്നും വിവരമുണ്ട്. മറ്റുള്ളവരുമായി ഇവര്‍ കാര്യമായി ബന്ധപ്പെട്ടിരുന്നില്ലെന്നുമാണ് പുറത്തുവരുന്ന വിവരം. സ്‌ഫോടനശബ്ദം വളരെ ദൂരെ വരെ കേട്ടതായിട്ടാണ് പ്രദേശവാസികള്‍ പറയുന്നത്.

Ads by Google
Saturday 30 Aug 2025 08.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google