Sunday, March 22, 2026 Last Updated 3 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Friday 29 Aug 2025 08.10 PM

രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ ചന്ദ്രശേഖര്‍ അന്തരിച്ചു

uploads/news/2025/08/798334/Chandrasekhar-Rajeeb.jpg

ബംഗളുരു : ബി.ജെ.പി. സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കമ്മഡോര്‍ മാങ്ങാട്ടില്‍ കാരക്കാട് (എം.കെ.) ചന്ദ്രശേഖര്‍(92) അന്തരിച്ചു. ബംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. 1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച എം.കെ ചന്ദ്രശേഖര്‍ 1986 ല്‍ എയര്‍ കമ്മഡോറായി വിരമിച്ചു.

വ്യോമ സേനയില്‍ 11000 മണിക്കൂറിലധികം വിമാനം പറപ്പിച്ച വൈമാനികനാണ് അദ്ദേഹം. വിശിഷ്ട സേവാ മെഡല്‍ അടക്കം നിരവധി ബഹുമതികള്‍ നേടിയിട്ടുണ്ട്. രാജേഷ് പൈലറ്റ് അടക്കമുള്ള പ്രമുഖരുടെ പരിശീലകനുമായിരുന്നു. തൃശൂര്‍ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മകള്‍: ഡോ. ദയ മേനോന്‍ (യു.എസ്.എ) മരുമക്കള്‍: അഞ്ജു ചന്ദ്രശേഖര്‍, അനില്‍ മേനോന്‍ (യു.എസ്.എ). സംസക്കകാരം പിന്നീട്.

Ads by Google
സ്വന്തം ലേഖകന്‍
Friday 29 Aug 2025 08.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google