Sunday, March 22, 2026 Last Updated 7 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Friday 29 Aug 2025 06.51 PM

'രാഹുലിനെതിരെ വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രം; ഷാഫിയെ തടയേണ്ട കാര്യം എന്താണ്?'

rahul

തിരുവനന്തപുരം: കേട്ടുകേള്‍വിയില്ലാത്ത പരാതികളാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉണ്ടായിട്ടുള്ളതെന്നും രാഹുല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ മനസാക്ഷിയുള്ള ഒരാള്‍ക്കും അംഗീകരിക്കാന്‍ പറ്റുന്നതല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മാങ്കൂട്ടത്തിലിനെതിരെ പുറത്തുവന്ന പരാതികള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. കേട്ടതിനെക്കാള്‍ കൂടുതല്‍ കേള്‍ക്കാനുണ്ട് എന്നതാണ് യാഥാര്‍ഥ്യം. എംഎല്‍എയും നേതാവുമായ ആള്‍ കേട്ടുകേള്‍വിയില്ലാത്ത ആരോപണങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു

ഇപ്പോള്‍ രാഹുലിനെ വെള്ളപൂശാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമാണ് കോണ്‍ഗ്രസ് നടത്തുന്ന അക്രമ സമരങ്ങള്‍. ബുധനാഴ്ച രാത്രി മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസും ക്രിമിനലുകളും അക്രമം അഴിച്ച് വിടുകയായിരുന്നു. രാത്രി നടത്തിയ സമരത്തില്‍ പൊലീസുകാര്‍ക്കെതിരെ പന്തങ്ങള്‍ എറിഞ്ഞു. ഇത്തരം ആക്രമണങ്ങള്‍ നടത്തി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ജനരോക്ഷം വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളാണ് നടത്തത്. അത് കേരളത്തില്‍ ഏശാന്‍ പോകുന്നില്ല.രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയ മനുഷ്യത്വഹീനമായ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയിട്ട് എന്താണ് പ്രയോജനമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം.

Ads by Google
Friday 29 Aug 2025 06.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google