Sunday, March 22, 2026 Last Updated 3 Min 18 Sec ago Malayalam Edition
Todays E paper
Ads by Google
Friday 29 Aug 2025 04.50 PM

കൈകാലുകൾ സ്വയം വെട്ടി വയോധിക മരിച്ചു; സംഭവം മാനന്തവാടിയില്‍

uploads/news/2025/08/798319/3.gif
photo - facebook

വയനാട് : മാനന്തവാടിയില്‍ വയോധിക സ്വയം വെട്ടി മരിച്ച നിലയില്‍ . പയ്യമ്പളിയില്‍ പൂവ്വത്തിങ്കല്‍ മേരി (67) ആണ് മരിച്ചത് . ഭര്‍ത്താവ് ചാക്കോ ഇന്നു രാവിലെ ഏഴേമുക്കാലോടെ പള്ളിയിൽ നിന്ന് തിരികെ വന്നപ്പോൾ വീട്ടിന്റെ ഇരുവാതിലും പൂട്ടിയ നിലയിലായിരുന്നു.

ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതോടെ അയൽവാസികളെയും കൂട്ടി വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കയറി. അപ്പോഴാണ് ഇടത് കൈകാലുകൾ സ്വയം വെട്ടിമുറിച്ച നിലയിൽ മേരി കിടക്കുന്നത് കണ്ടത്.

മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേരിക്ക് ആരോഗ്യപ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നതായാണ് കുടുംബം പറയുന്നത്. മാനന്തവാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Ads by Google
Friday 29 Aug 2025 04.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google