Sunday, March 22, 2026 Last Updated 3 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 28 Aug 2025 05.02 PM

കേരളരാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ടുപേരുകളാണ് സി.കൃഷ്ണകുമാറും കെ.സുരേന്ദ്രനും ; പോസ്റ്റുമായി കൃഷ്ണകുമാറിന്റെ ഭാര്യ

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു എന്നാണ് പോലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.
uploads/news/2025/08/798161/3.gif
photo - facebook

പാലക്കാട് : ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരായ പീഡന പരാതിയില്‍ ഭീഷണിയുമായി കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍ . കേരള രാഷ്ട്രീയത്തില്‍ തകര്‍ക്കാന്‍ പറ്റാത്ത രണ്ട് പേരുകളാണ് സി .കൃഷ്ണകുമാറും കെ. സുരേന്ദ്രനും . ബിജെപി പാലക്കാട് നഗരസഭ കൗണ്‍സിലറുമാണ് മിനി കൃഷ്ണകുമാര്‍

ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ സി.കൃഷ്ണകുമാറിനെതിരായ പ്രതിഷേധത്തെ ചൊല്ലി പാലക്കാട് കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്. കോടതി തന്നെ തള്ളിയ കേസിൽ പ്രതിഷേധം തുടർന്നാൽ പാർട്ടി പ്രതിസന്ധിയിലാകുമെന്ന് ഒരു വിഭാഗം നേതാക്കൾ നേതൃത്വത്തെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ് പൂര്‍ണരൂപം

കേരള രാഷ്ട്രീയത്തിൽ തകർക്കാൻ പറ്റാത്ത രണ്ട് പേരുകളാണ് സി കെ യും കെ എസും.
നല്ല ഇരുമ്പ് ചൂളയിൽ കാച്ചി കുറുക്കി എടുത്ത് കനലും കനൽകൊണ്ടും തീയേറ്റും പഴുത്തുപാകം വന്ന നല്ല മൂർച്ചയുള്ള ആയുധങ്ങൾ ഇതുവെച്ച് ഒന്ന് വീശിയാൽ പിന്നെ രണ്ടായിട്ട് കാണൂ ഓർക്കുന്നത് നല്ലതാണ്.ബാലിസ്റ്റിക് മിസൈലുകൾ ആയ അഗ്നി 5 ഉം,അഗ്നി. P. യും ആകാശ ചരിത്രത്തിൽ ഉണ്ടെങ്കിൽ ഇവിടെയും ഇവരെ ഉള്ളൂ പന്നിക്കൂട്ടങ്ങൾ ജാഗ്രത .

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത വിവരം പങ്കുവെയ്ക്കാന്‍ കഴിഞ്ഞ ദിവസം അസാധാരണ വാര്‍ത്താക്കുറിപ്പിറക്കിയിരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു എന്നാണ് പോലീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സോഷ്യല്‍ മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തതിനും സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചതിനും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ മെസ്സജേുകളയച്ചതിനും ഫോണ്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത് എന്നാണ് വാര്‍ത്താക്കുറിപ്പിലൂടെ പോലീസ് അറിയിച്ചത്.

Ads by Google
Thursday 28 Aug 2025 05.02 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google