Sunday, March 22, 2026 Last Updated 12 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 28 Aug 2025 09.21 AM

താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു ; കനത്തമഴയെ തുടര്‍ന്ന് കല്ലും മണ്ണും ഇടിഞ്ഞുവീഴുന്നു

uploads/news/2025/08/798104/churam.jpg

ലക്കിടി: കനത്തമഴയെ തുടര്‍ന്ന് കല്ലും മണ്ണും ഇടിഞ്ഞുവീഴുന്ന സാഹചര്യത്തില്‍ താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. പുതിയതായി ചുരം കയറാനോ ഇറങ്ങാനോ വാഹനങ്ങളെ അനുവദിക്കുന്നില്ല. ഡിവൈഎസ്പിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നത്. അടിവാരത്ത് വാഹനങ്ങള്‍ തടഞ്ഞ് വഴിതിരിച്ചുവിടുകയാണ്.

കനത്ത മഴയില്‍ മണ്ണും കല്ലും റോഡിലേക്ക് ഇടിഞ്ഞു വരുന്ന സ്ഥിതിയുണ്ട്. കനത്ത മണ്ണിടിച്ചിലാണ് ഉണ്ടാകുന്നത്. മണ്ണും പാറക്കല്ലും ഇടിഞ്ഞുവീഴുകയും നീരൊഴുക്ക് ഉണ്ടായിരിക്കുകയുമാണ്. വാഹനം കുറ്റ്യാടി ചുരം വഴി പോകുക മാത്രമാണ് ഇനി മാര്‍ഗ്ഗം കയറിപ്പോയ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. പുതിയതായി വാഹനം കടത്തിവിടുന്നില്ല. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെ വീണ്ടും അപകടഭീഷണി. രാവിലെ വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ പാറകഷ്ണങ്ങള്‍ റോഡിലേക്ക് പതിച്ചു.

താമരശ്ശേരി ചുരത്തില്‍ വീണ്ടും അപകടഭീഷണി. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം ഇടിഞ്ഞു വീണ പാറക്കൂട്ടങ്ങളും മണ്ണും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഇന്ന് രാവിലെ വീണ്ടും ഇതേ സ്ഥലത്ത് പാറകഷ്ണങ്ങളും മണ്ണും റോഡിലേക്ക് വീണു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറകഷ്ണങ്ങള്‍ റോഡിലേക്ക് വീണത്. റോഡിന്റെ പകുതി വരെ കല്ലുകള്‍ വീണുകിടക്കുന്നുണ്ട്. കല്ലുകള്‍ നീക്കാത്തതിനാല്‍ ഈ ഭാഗത്ത് നിലവില്‍ വാഹനങ്ങള്‍ ഒറ്റവരിയായിട്ടാണ് പോകുന്നത്.

Ads by Google
Thursday 28 Aug 2025 09.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google