Sunday, March 22, 2026 Last Updated 0 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 27 Aug 2025 07.28 PM

'അടിച്ചാൽ തിരിച്ചടിക്കും, കോൺഗ്രസ് നേതാക്കളെ തെരുവിൽ ആക്രമിച്ചാല്‍ കയ്യുംകെട്ടി നോക്കിയിരിക്കി​ല്ലെന്ന് ; രമേശ് ചെന്നിത്തല

പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഷാഫി കാറില്‍ നിന്നിറങ്ങിയത്.
uploads/news/2025/08/797984/7.gif
photo - facebook

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ നേതാക്കളെ വഴിയില്‍ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഎമ്മിന്റെ ഗുണ്ടകള്‍ കരുതുന്നുണ്ടെങ്കില്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയത്തിന് എതിരാണ്. പക്ഷേ അത് ദൗര്‍ബല്യമായി ആരും കാണണ്ട. അടിച്ചാല്‍ തിരിച്ചടിക്കാന്‍ ശേഷിയുള്ളവര്‍ തന്നെയാണ് ഞങ്ങള്‍. സിപിഎമ്മിന്റെ ഗുണ്ടാ സംഘത്തെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി അടിയന്തര നടപടികള്‍ എടുക്കണം - രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം വടകരയില്‍ ഷാഫി പറമ്പില്‍ എംപിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു വടകരയില്‍ ഷാഫി പറമ്പില്‍ എംപിയുടെ വാഹനം തടഞ്ഞ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് നീക്കാന്‍ ശ്രമിക്കുന്നതിനിടെ എം പി വാഹനത്തില്‍ നിന്നിറങ്ങിയതോടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

പ്രതിഷേധക്കാരും ഷാഫി പറമ്പില്‍ എംപിയും തമ്മില്‍ പരസ്പരം വാക്കേറ്റം ഉണ്ടായതോടെ രംഗം ശാന്തമാക്കാന്‍ പൊലീസും പണിപ്പെട്ട്. പേടിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും വടകര അങ്ങാടിയില്‍നിന്ന് പേടിച്ച് പോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞായിരുന്നു ഷാഫി കാറില്‍ നിന്നിറങ്ങിയത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.

Ads by Google
Wednesday 27 Aug 2025 07.28 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google