Sunday, March 22, 2026 Last Updated 7 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 27 Aug 2025 04.20 PM

വിവാഹശേഷവും ബന്ധം; ഭര്‍തൃവീട്ടിലേക്ക് വിളിച്ചുവരുത്തി മകളെയും യുവാവിനെയും മര്‍ദ്ദിച്ച് കൊലപ്പെടുത്തി പിതാവ്

in

വിവാഹിതയായ യുവതിയെയും കാമുകനെയും കൊലപ്പെടുത്തിയ സംഭവം ദുരഭിമാന കൊല. അവിഹിത ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് പിതാവാണ് യുവതിയെയും കാമുകനെയും മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി. വിവാഹിതയായ സഞ്ജീവനി (19) കാമുകനായ ലഖൻ ഭണ്ഡാരെ (18) എന്നിവരാണ് ക്രൂര കൊലപാതകത്തിന് ഇരയായത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം കിണറ്റില്‍ താഴ്ത്തി. ഓഗസ്റ്റ് 25 നാണ് സംഭവം.മഹരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലെ ഗോലെഗാവിലെ ഭര്‍തൃവീട്ടില്‍ യുവതിയെ കാണാന്‍ കാമുകന്‍ എത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇരുവരെയും മോശം സാഹചര്യത്തില്‍ കണ്ട വീട്ടുകാര്‍ യുവതിയുടെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. പിതാവും സഹോദരനും അടക്കം മൂന്നു പേരാണ് അന്വേഷിക്കാനെത്തിയത്. ഇവരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് രണ്ടു പേരുടെയും മരണം. ശേഷം സമീപത്തെ കിണറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു.

വിവാഹത്തിന് ഒരു വര്‍ഷം മുന്‍പ് സഞ്ജീവനിയും ലഖനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് യുവാവിന്‍റെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതറിഞ്ഞാണ് പെണ്‍കുട്ടിയുടെ കുടുംബം വിവാഹം നടത്തിയത്. ലഖനെ യുവതിയുടെ ഭർതൃവീട്ടിൽ കെട്ടിയിട്ട വിവരം സുഹൃത്ത് വഴിയാണ് പിതാവ് അറിയുന്നത്. വിവരമറി‍ഞ്ഞ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികള്‍ ഇരുവരെയും സ്ഥലത്തുനിന്നും മാറ്റിയിരുന്നതായും പരാതിയിലുണ്ട്. മരിച്ച സഞ്ജീവനിയുടെ മൃതദേഹം രാത്രിയാണ് കിണറ്റിൽ നിന്ന് പുറത്തെടുത്തത്. എന്നാൽ ലഖൻ ഭണ്ഡാരെയുടെ മൃതദേഹം കണ്ടെത്താനായില്ല. സംഭവവുമായി ബന്ധപ്പെട്ട് മരിച്ച പെൺകുട്ടിയുടെ പിതാവ്, ഭർത്താവ് എന്നിവര്‍ പൊലീസ് കസ്റ്റഡിയിലാണ്.

Ads by Google
Wednesday 27 Aug 2025 04.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google