Sunday, March 22, 2026 Last Updated 11 Min 28 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 27 Aug 2025 12.53 PM

സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണാശ്വാസം; 13,835 പേര്‍ക്ക് 2250 രൂപ വീതം എക്സ്‌ഗ്രേഷ്യേ

in

തിരുവനന്തപുരം: സംസ്ഥാനത്തെ പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് ഓണത്തിന് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. തൊഴിലാളികള്‍ക്ക് 2250 രൂപ വീതം എക്സ്‌ഗ്രേഷ്യേ ലഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ഇത്തവണ 250 രൂപയാണ് വര്‍ധിപ്പിച്ചത്. 425 ഫാക്ടറികളിലെ 13,835 തൊഴിലാളികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. എല്ലാവര്‍ക്കും 250 രൂപയുടെ വീതം അരിയും വിതരണം ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Ads by Google
Wednesday 27 Aug 2025 12.53 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google