Sunday, March 22, 2026 Last Updated 4 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 27 Aug 2025 11.41 AM

വിജിലന്‍സ് കോടതിയുടെ ഉത്തരവിന് സ്‌റ്റേ ; എഡിജിപി എം.ആര്‍ അജിത്കുമാറിന് ആശ്വാസം

uploads/news/2025/08/797938/ADGP-ajithkumar.jpg

കൊച്ചി: അനധികൃത സ്വത്ത് സമ്പാദ്യക്കേസില്‍ എഡിജിപി എംആര്‍ അജിത്കുമാറിന് ആശ്വാസമായി വിജിലന്‍സ് കോടതിയുടെ വിധിക്ക് സ്‌റ്റേ. ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റേതാണ് ഉത്തരവ്. എം.ആര്‍. അജിത്കുമാറിന് ക്ലീന്‍ചിറ്റ് റദ്ദാക്കിയ വിജിലന്‍സ് കോടതിവിധിയാണ് സ്‌റ്റേ ചെയ്തത്. വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരേ എഡിജിപി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍.

എംആര്‍ അജിത്കുമാറിന്റെ കേസില്‍ ജൂനിയര്‍ അേന്വഷിക്കുന്നത് സുതാര്യമായ നടപടിയല്ലെന്നും സല്യൂട്ട് ചെയ്യേണ്ട ഉദ്യോഗസ്ഥന്‍ എങ്ങിനെയാണ് എം.ആര്‍. അജിത്കുമാറിനെ ചോദ്യം ചെയ്യുക എന്നും ചോദിച്ചു. വിജിലന്‍സ് ഡിവൈഎസ്പിയ്ക്ക് എതിരേയുള്ള കേസ് എസ്പിയാണ് അന്വേഷക്കതെന്നാണ് സര്‍ക്കാര്‍ നേരത്തേ കോടതിക്ക് വിവരം നല്‍കിയത്. അന്വേഷണം പ്രഹസനമെന്നും കോടതി പറഞ്ഞു.

മൂന്‍ എംഎല്‍എ ആയിരുന്ന പി വി അന്‍വറിന്റെ പരാതിയില്‍ നേരത്തേ വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. വീട് നിര്‍മ്മാണം, ഫ്ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടറിന് മുഖ്യമന്ത്രി അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ക്ലീന്‍ചിറ്റ് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അജിത്കുമാര്‍ വിജിലന്‍സ് കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചത്.

Ads by Google
Wednesday 27 Aug 2025 11.41 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google