Sunday, March 22, 2026 Last Updated 0 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 27 Aug 2025 11.06 AM

പ്രചരിക്കുന്നത് കോടതി തീര്‍പ്പാക്കിയ കേസ് ; വി.ഡി. സതീശന്റെ ബോംബ് നനഞ്ഞ ഓലപ്പടക്കമായെന്ന് സി കൃഷ്ണകുമാര്‍

uploads/news/2025/08/797934/c-krishnakumar-1.jpg

പാലക്കാട്: ആ ബോംബ് നനഞ്ഞ പടക്കമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി. കൃഷ്ണകുമാര്‍. തനിക്കെതിരേ പ്രചരിക്കുന്നത് കോടതി തള്ളിയ പരാതിയെന്നും 2015 ലും 2020 ലും ഇതേ ആരോപണം ഉയര്‍ന്നതാണെന്നും അഞ്ചുവര്‍ഷം കൂടുമ്പോള്‍ വീതം നിരന്തരം ഈ വിവാദം ഉയര്‍ന്നുവരുമെന്നും കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തനിക്കെതിരേ ഇപ്പോഴും മുമ്പും ഉയര്‍ന്ന പരാതിക്ക് പിന്നില്‍ മുന്‍ ബിജെപി നേതാവും ഇപ്പോള്‍ കോണ്‍ഗ്രസുകാരനുമായിരിക്കുന്ന സന്ദീപ് വാര്യരാണെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു. പരാതി സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുള്ളതാണ. പോലീസ് കൃത്യമായി അന്വേഷിച്ച പരാതിയാണ് ഇതെന്നും കേസ് അന്വേഷണം നടന്നത് കോടതിയുടെ മേല്‍നോട്ടത്തില്‍ ആയിരുന്നെന്നും പരാതിക്കാരിയുടെ പിതാവ് തനിക്ക് അനുകൂലമായി മൊഴി നല്‍കിയിട്ടുണ്ടെന്നും ഇപ്പോഴത്തേത് പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ വരുന്നതാണെന്നും പറഞ്ഞു.

ആ ബോംബ് നനഞ്ഞ ഓലപ്പടക്കമായി. തന്റെ മടിയില്‍ കനമില്ലാത്തതിനാല്‍ ഏത് അന്വേഷണത്തെയും നേരിടാം. നേരത്തേ പാര്‍ട്ടിക്കുള്ളിലും പുറത്തും അന്വേഷണം നടത്തി കഴമ്പില്ലെന്ന് കണ്ടെത്തിയതാണ്. തനിക്കെതിരേ പ്രചരണം നടത്തുന്ന വ്യക്തികള്‍ക്കും മാധ്യമങ്ങള്‍ക്കും എതിരേ അപകീര്‍ത്തി കേസുമായി പോകുമെന്നും സി കൃഷ്ണകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Ads by Google
Wednesday 27 Aug 2025 11.06 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google