Sunday, March 22, 2026 Last Updated 7 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 27 Aug 2025 10.22 AM

ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഭവം ; നടി ലക്ഷ്മി മേനോനെതിരേ കേസ്, നടിയെ ചോദ്യം ചെയ്യും

uploads/news/2025/08/797931/lakshmi-menon.jpg

കൊച്ചി: കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രമുഖ നടി ലക്ഷ്മി മേനോന്‍ ഒളിവില്‍. ഇവരെ കണ്ടെത്താന്‍ പോലീസ് നീക്കം തുടങ്ങി. നടിയുടെ വീട്ടില്‍ പോലീസ് അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല. നടിയെ ഫോണില്‍ വിളിച്ചിട്ടും കിട്ടാത്ത സാഹചര്യമാണുള്ളത്. ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുള്ള അടിപിടിയുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടു പോകല്‍.

ഞായറാഴ്ച്ച രാത്രിയില്‍ ഉണ്ടായ സംഭവത്തില്‍ ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തട്ടിക്കൊണ്ടുപോകല്‍ ഉണ്ടായത്. കേസില്‍ മറ്റുമൂന്ന് പ്രതികള്‍ക്കൊപ്പം നാലാമത്തെയാളായി നടിയെയും ചേര്‍ത്തിരിക്കുയാണ്. കുറ്റകൃത്യം നടന്ന സമയത്ത് അതേകാറില്‍ നടിയുണ്ടായിരുന്നതായിട്ടാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് നടിയെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തില്‍ നടിയുണ്ടായിരുന്നതായും ഇടയ്ക്ക് ഇറങ്ങിപ്പോയെന്നുമാണ് വിവരം. എന്നാല്‍ കുറ്റകൃത്യം നടക്കുമ്പോള്‍ നടിയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. ഇപ്പോള്‍ ഇവര്‍ ഒളിവിലാണെന്നാണ് വിവരം. ഫോണിലും കിട്ടാത്ത അവസ്ഥയാണ്. നടിയുടെ ഫോണ്‍ സ്വിച്ചോഫായ നിലയിലാണെന്നും വിവരമുണ്ട്.

ബാനര്‍ജി റോഡിലെ ബാറില്‍ വെച്ചായിരുന്നു തര്‍ക്കം ഉണ്ടായത്. അതിന് ശേഷം കാറില്‍ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികള്‍ നോര്‍ത്ത് പാലത്തിന് സമീപം കാര്‍ വട്ടംവെച്ച് തടയുകയായിരുന്നു. യുവാവിനെ കാറില്‍ കയറ്റി പറവൂര്‍ ഭാഗത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചെന്നാണ് കേസ്. സംഭവത്തില്‍ മിഥുന്‍. അനീഷ്, സോനാമോള്‍ എന്നിവരെ തിങ്കളാഴ്ച്ച രാവിലെയാണ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോകല്‍ സംഘത്തില്‍ ഒരാള്‍ നടിയുടെ സുഹൃത്താണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്്.

Ads by Google
Wednesday 27 Aug 2025 10.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google