Sunday, March 22, 2026 Last Updated 3 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 27 Aug 2025 08.32 AM

രാഹുല്‍മാങ്കൂട്ടത്തിനെതിരേ കൂടുതല്‍ കുരുക്കുകള്‍ ; വ്യാജ തിരിച്ചറിയല്‍രേഖ കേസില്‍ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച്

uploads/news/2025/08/797922/rahul-mankoottathil.gif

തിരുവനന്തപുരം: ലൈംഗികാപവാദ ആരോപണത്തില്‍ കുരുങ്ങിയ യൂത്ത്‌കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് മറ്റൊരു കുരുക്കു കൂടി മുറുകുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ചെന്ന കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യലിനൊരുങ്ങുന്നു. ശനിയാഴ്ച ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

ലൈംഗികാരോപണത്തിന്റെ അടിസ്ഥാനത്തില്‍ രാഹുലിന് സംസ്ഥാനഅദ്ധ്യക്ഷസ്ഥാനം രാജിവെയ്‌ക്കേണ്ടി വരികയും പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു തന്നെ മാറ്റി നിര്‍ത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ കേസില്‍ കോണ്‍ഗ്രസിന്റെ ഇടപെടല്‍ ഉണ്ടാകില്ല എന്ന സാഹചര്യം മുന്‍ നിര്‍ത്തിയാണ് അന്വേഷണത്തിന് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിനൊപ്പം അദ്ദേഹവുമായി അടുപ്പമുള്ള ആളുകളും ഉള്‍പ്പെട്ട ഏഴുപേര്‍ പ്രതികളായ കേസില്‍ വീണ്ടും അന്വേഷണം വരുന്നത് രാഹുലിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും.

രാഹുലിന്റെ വിശ്വസ്തരായ മറ്റ് ആറു പേര്‍ കൂടി പ്രതികളായുള്ള കേസില്‍ രാഹുലിന്റെ പേര് പരാമര്‍ശിക്കുന്ന ചില മൊബൈല്‍ സന്ദേശങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. പ്രതികളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് ശബ്ദ സന്ദേശങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. കേസില്‍ അധികം താമസിയാതെ കുറ്റപ്രതം നല്‍കാനാണ് നീക്കം. നേരത്തേ രാഹുലിന്റെ സുഹൃത്തുക്കളാ പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്നും രാഹുലിന്റെ പേര് പരാമര്‍ശിക്കുന്ന ശബ്ദ സന്ദേശം കിട്ടിയിരുന്നു.

യൂത്ത് കോണ്‍ഗ്രസിന്റെ സെര്‍വറിലെ ഡേറ്റകളാണ് ഇനി പരിശോധിക്കേണ്ടത്. വ്യാജരേഖ ചമയ്ക്കാനുള്ള പണമിടപാടുകളെ സംബന്ധിച്ച വിവരം സര്‍വര്‍ പരിശോധിച്ചാല്‍ കിട്ടുമെന്നാണ് കണക്കാക്കുന്നത്. ഏത് ബാങ്ക് അക്കൗണ്ടിലാണ് പണം കൈമാറിയതെന്നും അറിയാനാകും. കേസില്‍ മൂന്നാംപ്രതിയുടെ ഫോണില്‍ നിന്നും രാഹുലിന്റെ പേര് പരാമര്‍ശിക്കുന്ന ശബ്ദരേഖ കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ചും കോടതിയും വരെ നേരത്തേ നോട്ടീസ് നല്‍കിയതാണ്. എന്നാല്‍ ഇപ്പോള്‍ ഇത് കൈമാറാന്‍ ദേശീയ വിഭാഗം തയ്യാറായിരിക്കുകയാണ്. തിരുവനന്തപുരം മ്യൂസിയം പോലീസ് അടക്കം ആറ് സ്‌റ്റേഷനുകളിലാണ് വ്യാജരേഖ ചമയ്ക്കലില്‍ കേസുള്ളത്.

Ads by Google
Wednesday 27 Aug 2025 08.32 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google