Sunday, March 22, 2026 Last Updated 5 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 27 Aug 2025 07.40 AM

തദ്ദേശ തെരഞ്ഞെടുപ്പിന് പണം കണ്ടെത്താന്‍ കൂപ്പണുമായി കോണ്‍ഗ്രസ് ; വീടുകള്‍ കയറിയിറങ്ങും, വാര്‍ഡില്‍ നിന്നും 60,000 പിരിച്ചെടുക്കും

uploads/news/2025/08/797881/congrass-full.gif

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ട പണം പ്രാദേശികമായി കണ്ടെത്താന്‍ വീടുകള്‍ തോറും കയറിയിറങ്ങാന്‍ കൂപ്പണുമായി കോണ്‍ഗ്രസ് ഇറങ്ങാനൊരുങ്ങുന്നു. ഓഗസ്റ്റ് 29, 30, 31 തീയതികളിലായി വാര്‍ഡ് തലത്തില്‍ ജനങ്ങളില്‍ നിന്ന് പിരിവ് നടത്തും. നേതാക്കള്‍ വ്യാഴാഴ്ച മുതല്‍ നാലുദിവസം സംസ്ഥാനത്ത് വീടുകള്‍ കയറിയിറങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

കെപിസിസി പ്രസിഡന്റ് മുതല്‍ ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാര്‍ വരെയുള്ള ഓരോ നേതാവും അവരവരുടെ വാര്‍ഡുകളിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിക്കണമെന്നാണ് പാര്‍ട്ടി നല്‍കിയിട്ടുള്ള കര്‍ശന നിര്‍ദേശം. പണം സംഭരിക്കുന്നതിനുള്ള കൂപ്പണും വീടുകളില്‍ നല്‍കുന്നതിനുള്ള അഭ്യര്‍ത്ഥനയും വാള്‍പോസ്റ്ററുകളും കെപിസിസിയാണ് നല്‍കുന്നത്. വാര്‍ഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാര്‍ഡ് പ്രസിഡന്റും ചേര്‍ന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്.

ഗൃഹസന്ദര്‍ശന പരിപാടിയില്‍ സഹകരിക്കാതെയും പങ്കെടുക്കാതെയും മാറിനില്‍ക്കുന്ന നേതാക്കളുടെയും പ്രധാന പ്രവര്‍ത്തകരുടെയും വിവര ങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനവും പാര്‍ട്ടിനേതൃത്വം ഒരുക്കിയിട്ടുണ്ട്. ഇതില്‍ 10 ശതമാനം ഡിസിസിക്ക് നല്‍കണം. ബാക്കിത്തുക തദ്ദേശ തെര ഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് പ്രാദേശികാടിസ്ഥാനത്തില്‍ ചെലവഴിക്കാം. മേല്‍ക്കമ്മിറ്റികളെ അറിയിച്ചുമാത്രമേ പണം പിന്‍വലിക്കാന്‍ കഴിയൂ.

തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ട പണം പ്രാദേശികമായി കണ്ടെത്തേണ്ടി വരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വോട്ടര്‍ പട്ടികയില്‍ മുമ്പില്ലാത്തവിധം ആളുകളെ പ്രാദേശിക നേതാക്കള്‍ ചേര്‍ത്തുവെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്.

Ads by Google
Wednesday 27 Aug 2025 07.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google