Sunday, March 22, 2026 Last Updated 4 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 26 Aug 2025 12.54 PM

കേരളത്തെ ഞെട്ടിക്കാനുള്ള വാര്‍ത്ത വരുന്നുണ്ട് ; സിപിഐഎം അധികം കളിക്കേണ്ടെന്ന് പ്രതിപക്ഷനേതാവ്

uploads/news/2025/08/797789/VD-satheeshan-close.gif

കോഴിക്കോട്: രാഹുല്‍മാങ്കുട്ടത്തിന്റെ വിഷയവുമായി ബന്ധപ്പെട്ട് തന്നെ വേട്ടയാടുന്ന സിപിഎമ്മുകാര്‍ അധികം കളിക്കരുതെന്നും വൈകാതെ ഞെട്ടിക്കുന്ന വാര്‍ത്ത വരുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ബിജെപിക്കാര്‍ കന്റോണ്‍മെന്റ് ഹൗസിന് മുന്നില്‍ കെട്ടിയിട്ട കാളയെ കളയരുതെന്നും അതുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങിക്കൊള്ളാനും പറഞ്ഞു.

കേരളത്തെ ഞെട്ടിക്കാനുള്ള വാര്‍ത്ത വരുന്നുണ്ട്. അതിന് വലിയ താമസമൊന്നും വേണ്ടെന്നും താന്‍ പറയുന്നതൊന്നും വൈകാറില്ലെന്നും തെരഞ്ഞെടുപ്പിന് ഇനിയും സമയമുണ്ടല്ലോ എന്നും വി.ഡി. സതീശന്‍ പറഞ്ഞു. രാഹുലിനെതിരെ കോണ്‍ഗ്രസ് സംഘടനാപരമായ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മുതല്‍ അങ്ങോട്ട് ലൈംഗികാരോപണക്കേസില്‍ പ്രതികളുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു.

ആരോപണം ഉയര്‍ന്നപ്പോള്‍ മുഖം നോക്കാതെ ഹൃദയ വേദനയോടെ സഹപ്രവര്‍ത്തകനെതിരേ നടപടിയെടുത്തു. മറ്റൊരു പാര്‍ട്ടിയും ഇങ്ങനെ നടപടിയെടുക്കില്ല. സ്ത്രീകളുടെ അഭിമാനം സൂക്ഷിക്കാനാണ് നടപടിയെടുത്തത്. കേരളത്തിലെ ജനങ്ങള്‍ ഈ നടപടിയെ ആദരവോടെ കാണും. കേരള രാഷ്ട്രീയ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന തീരുമാനമാകുമെന്ന് ആളുകള്‍ പറയുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

ലൈംഗിക ആരോപണക്കേസില്‍ പ്രതികളായ മന്ത്രിമാരെ ആദ്യം പുറത്താക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും റേപ്പ്‌കേസ് പ്രതി അവിടെയുണ്ടെന്നും പറഞ്ഞു. കേരളത്തിലെ സിപിഐഎം നേതാക്കന്മാര്‍ക്ക് രാജേഷ് കൃഷ്ണ ഹവാല പണം കൊടുത്തിരുന്നുവെന്ന ആരോപണം ഉയര്‍ന്നു. അത് ചര്‍ച്ച ചെയ്തില്ല. മറച്ചുവെച്ചു. സിപിഐഎം നടത്തുന്ന പ്രതിഷേധം എന്തിനുവേണ്ടിയാണെന്ന് അറിയാം.

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരായ ആരോപണത്തില്‍ മറുപടിയില്ല. കന്റോണ്‍മെന്റ് ഹൗസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ ബിജെപി എത്തിച്ച കാളയെ ഉപേക്ഷിക്കരുതെന്നും വൈകാതെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്താന്‍ അത് വേണ്ടിവരുമെന്നും പറഞ്ഞു.

Ads by Google
Tuesday 26 Aug 2025 12.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google