Sunday, March 22, 2026 Last Updated 6 Min 36 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 26 Aug 2025 09.07 AM

ഒരു അസ്ഥി കടലില്‍ ഒഴുക്കി ; ലഹരി ഉപയോഗത്തിനിടെ മരിച്ച യുവാവിനെ കുഴിച്ചിട്ട കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

uploads/news/2025/08/797763/crime.jpg

കോഴിക്കോട്: അമിത അളവില്‍ ലഹരി കുത്തിവച്ചതിനെ തുടര്‍ന്ന് മരിച്ച യുവാവിനെ കുഴിച്ചിട്ട സംഭവത്തില്‍ പ്രതികളുടെ കൂടുതല്‍ മൊഴി പുറത്ത്. എരഞ്ഞിപ്പാലം സ്വദേശി നിഖില്‍, വേങ്ങേരി സ്വദേശി ദീപേഷ് എന്നിവരാണ് എലത്തൂര്‍ പൊലിസിന്റെ പിടിയിലായത്.

വിജിലിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തി എട്ടു മാസത്തിനുശേഷം ഒരു അസ്ഥി കടലില്‍ ഒഴുക്കിയതായി പ്രതികള്‍ മൊഴി നല്‍കി. അമിത അളവില്‍ ലഹരി മരുന്ന് നല്‍കിയതിനെ തുടര്‍ന്ന് വിജില്‍ ബോധരഹിതനായപ്പോള്‍ കുഴിച്ചിടുകയായിരുന്നു.

സരോവരം പാര്‍ക്കില്‍ കുഴിച്ചിട്ടതാണെന്നായിരുന്നു നേരത്തെ പിടിയിലായ യുവാക്കള്‍ മൊഴി നല്‍കിയിരുന്നത്. 2019ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വിജിലിന്റെ ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷന്‍ സമീപം ഉപേക്ഷിച്ചതായും അന്വേഷണ സംഘത്തിന് മനസ്സിലായി.

ഇത് കണ്ടെത്താനുള്ള ശ്രമം ഇന്ന് നടത്തും. വെസ്റ്റ് ഹില്‍ ചുങ്കം സ്വദേശിയാണ് വിജില്‍. റിമാന്‍ഡില്‍ ഉള്ള ഒന്നും മൂന്നും പ്രതികളായ നിഖിലിനെയും ദീപേഷിനെയും കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. കൊയിലാണ്ടി കോടതിയിലാണ് അപേക്ഷ നല്‍കുക. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ മൃതദേഹം കണ്ടെടുക്കാന്‍ നടപടികള്‍ തുടങ്ങുമെന്ന് പൊലീസ് അറിയിച്ചു.

Ads by Google
Tuesday 26 Aug 2025 09.07 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google