Sunday, March 22, 2026 Last Updated 3 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Monday 25 Aug 2025 05.25 PM

'രാഹുലിനെ കോണ്‍ഗ്രസ്‌ സഹിച്ചോട്ടെ, പാലക്കാട്ടെ ജനങ്ങള്‍ സഹിക്കണോ?' ; രാജി വെച്ചില്ലെങ്കിൽ ബിജെപി ചെയ്യേണ്ടത് ചെയ്യും, രാജീവ് ചന്ദ്രശേഖർ

uploads/news/2025/08/797674/2.gif
photo - facebook

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തിന് പോലും യോഗ്യതയില്ലാത്തയാളെ പാലക്കാട് ജനത സഹിക്കണം എന്നാണോ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നതെന്നും ബിജെപി അധ്യക്ഷന്‍ ചോദിച്ചു. രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുംവരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി ബിജെപി തെരുവില്‍ തുടരും.' രാജീവ് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതിലൂടെ ഉയര്‍ന്നുവന്ന ആരോപണങ്ങളും പരാതികളും ശരിയാണ് എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തന്നെ സമ്മതിച്ചിരിക്കുകയാണ്. ഗുരുതര ആരോപണങ്ങളും വെളിപ്പെടുത്തലുകളും ഉണ്ടായിട്ടും എംഎല്‍എ സ്ഥാനം രാജിവെക്കാതെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച് നിര്‍ത്തുന്നത് കോണ്‍ഗ്രസിന്റെ ചീഞ്ഞളിഞ്ഞ രാഷ്ട്രീയ സംസ്‌കാരമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കന്മാര്‍ക്ക് രാഹുലിന്റെ ലീലാവിലാസങ്ങളെല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. ഇപ്പോഴും രാഹുലിന് സുരക്ഷിതമായ സംരക്ഷണം ഒരുക്കുന്നതും അതേ നേതാക്കന്മാര്‍ തന്നെയാണ്.' ബിജെപി അധ്യക്ഷന്‍ ആരോപിച്ചു.ഇപ്പോള്‍ വെളിപ്പെടുത്തല്‍ നടത്തിയ പെണ്‍കുട്ടികള്‍, ഒന്നര വര്‍ഷം മുമ്പ് വി.ഡി. സതീശനോട് രാഹുല്‍ മാങ്കൂട്ടത്തിന്റെ സ്വഭാവവൈകൃതത്തെ പറ്റി പരാതി പറഞ്ഞിരുന്നു .

Ads by Google
Monday 25 Aug 2025 05.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google