Sunday, March 22, 2026 Last Updated 4 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 24 Aug 2025 04.40 PM

എഴുത്തുകാരൻ ഈഞ്ചക്കൽ ജമാൽ കുളത്തിൽ മുങ്ങി മരിച്ചു

in

തിരൂർ: എഴുത്തുകാരൻ ഈഞ്ചക്കൽ ജമാൽ (60) കുളത്തിൽ മുങ്ങിമരിച്ചു. തൃക്കണ്ടിയൂർ മഹാശിവക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം.

ശനിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. മൃതദേഹം പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പത്രത്തിൽ ജമാലിൻ്റെ ഫോട്ടോ കണ്ട് റെയിൽവേ ഉദ്യോഗസ്ഥൻ സുഹൃത്തിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ ജമാൽ തിരൂർ കുറ്റൂരിൽ ഒരു ബേക്കറിയിൽ ജോലി ചെയ്തുവരികയായിരുന്നു. അഞ്ച് മാസം മുമ്പാണ് ജോലിയിൽ പ്രവേശിച്ചത്. നാട്ടിൽ പോയ ജമാൽ ശനിയാഴ്ചയാണ് തിരൂരിൽ മടങ്ങിയെത്തിയത്.

ജമാൽ എഴുത്തുകാരനും ഡിസൈനറുമാണ്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം വള്ളക്കടവ് ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.

ഭാര്യ: ഫാത്തിമ മക്കൾ: സുഹൈൽ, അലീസ മരുമകൾ: സോലിഹ.

Ads by Google
Sunday 24 Aug 2025 04.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google