Sunday, March 22, 2026 Last Updated 7 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 24 Aug 2025 04.33 PM

'രാഹുലിന്റെ്‌ രാജി കേരളത്തിന്റെ പൊതുവികാരം, രാജി ആവശ്യം കോൺഗ്രസിൽ നിന്ന് തന്നെ ഉയർന്നുവന്നത് സ്വാഗതാർഹം'; പി രാജീവ്

uploads/news/2025/08/797516/6.gif
photo - facebook

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന ആവശ്യം കോൺഗ്രസിൽ നിന്ന് തന്നെ ഉയർന്നുവന്നത് സ്വാഗതാർഹമെന്ന് മന്ത്രി പി.രാജീവ്. രാഹുലിന്റെ്‌ രാജി കേരളത്തിന്റെ പൊതുവികാരം ആയി. അതീവ ഗൗരവമുള്ള സാഹചര്യമാണ് നിലവിലുള്ളത്. സംരക്ഷണയിൽ വളർത്തിക്കൊണ്ടുവന്നവർക്കും ഉത്തരവാദിത്തമുണ്ട്. ഏതെങ്കിലും ഒരു താത്കാലിക വേദന സംഹാരി കൊണ്ട് തീർക്കാവുന്ന കാര്യമല്ലെന്നും മന്ത്രി പി.രാജീവ് പ്രതികരിച്ചു.

രാജി ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. അടിസ്ഥാന പരമായി ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് താന്‍ കാരണം തലകുനിക്കേണ്ടി വരില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തനിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയ അവന്തിക എന്ന ട്രാന്‍സ് വുമണുമായി ഒരു മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ സംഭാഷണവും രാഹുല്‍ പുറത്തുവിട്ടു.

അതേസമയം രാഹുലിനെതിരെ ആരോപണം ഉണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ അവന്തികയോട് ചോദിച്ചത്.  രാഹുലിനെതിരെ ഒരു ആരോപണവും ഇല്ലെന്നാണ് അവന്തിക മറുപടിയായി പറയുന്നത്. ആഗസ്റ്റ് ഒന്നിനാണ് ഈ ഫോണ്‍ കോൾ ഉണ്ടായത്. ബാക്കി കാര്യങ്ങള്‍ പിന്നീട് പറയാം എന്ന് പറഞ്ഞ് രാഹുല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.

Ads by Google
Sunday 24 Aug 2025 04.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google