Sunday, March 22, 2026 Last Updated 6 Min 19 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 23 Aug 2025 07.36 PM

കനത്ത തിരിച്ചടി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

rahul mamkootatil
photo - facebook

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. സ്വമേധയാ ആണ് വനിതാ കമ്മീഷൻ കേസെടുത്തിരിക്കുന്നത്. ഡി.ജി.പിയോട് വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. കേസോ പരാതിയോ ഇല്ലെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതിരോധമാണ് വനിതാ കമ്മീഷൻ കേസെടുത്തതിലൂടെ പൊളിയുന്നത്.

അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. ഇത്തരം പരാതികൾ നേരിടുന്ന ആളെ വെച്ച് മുന്നോട്ടുപോകാൻ ആകില്ല. നിലപാട് ഹൈക്കമാന്റിനെ അറിയിച്ചു. ഇനിയും പരാതികൾ വന്നേക്കുമെന്നും സതീശൻ ഹൈക്കമാൻഡിനെ അറിയിച്ചു.

സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളെടുക്കാനാണ് കോൺ​ഗ്രസ് കോൺ​ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നതെന്ന് വി ഡി സതീശൻ പറഞ്ഞു. അതിന്റെ ആദ്യ പടിയായാണ് ആരോപണങ്ങൾ ഉയർന്നുവന്ന 24 മണിക്കൂറിനുള്ളിൽ രാഹുൽ യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവച്ചത്.

Ads by Google
Saturday 23 Aug 2025 07.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google