Sunday, March 22, 2026 Last Updated 10 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 23 Aug 2025 11.19 AM

റോഡിലേക്ക് പാഞ്ഞെത്തിയ കുതിരയെ ഇടിച്ചു; ബൈക്കിൽനിന്ന് തെറിച്ചു വീണ് പരുക്കേറ്റ മലയാളിയ്ക്ക് ദാരുണാന്ത്യം

horse

ബെംഗളൂരു: റോഡിലേക്ക് പാഞ്ഞെത്തിയ കുതിരയെ ഇടിച്ച ബൈക്കിൽ നിന്നു വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ദൊഡ്ഡഗുബി മെയിൻ റോഡ് ലക്ഷ്മി നരസിംഹ നിലയത്തിൽ ആന്റണി പെരേരയുടെ മകൻ എൽവിസ് പെരേരയാണു (36) മരിച്ചത്. എച്ച്എസ്ബിസി ബാങ്ക് ബെന്നാർഘട്ടെ ശാഖയിലെ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച സുഹൃത്ത് അശ്വിൻ പരുക്കുകളോടെ ചികിത്സയിലാണ്.ബൈക്ക് ഓടിച്ച സുഹൃത്ത് അശ്വിൻ പരുക്കുകളോടെ ചികിത്സയിലാണ്.

സംസ്കാരം ഇന്ന് രാവിലെ 11നു ബാബുസപാളയ സെന്റ് ജോസഫ്സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെ നഗർ സെമിത്തേരിയിൽ. അമ്മ: റൂബി ആന്റണി. ഭാര്യ: സ്റ്റെഫി മേബൻ. മകൻ: ഈഥൻ എൽവിസ്.

Ads by Google
Saturday 23 Aug 2025 11.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google