Sunday, March 22, 2026 Last Updated 7 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 23 Aug 2025 10.27 AM

അദ്ധ്യക്ഷസ്ഥാനം നിര്‍ബ്ബന്ധിച്ച് മാറ്റിയതല്ല, സ്വമേധയാ രാജിവെച്ചു ; രാഹുല്‍മാങ്കൂട്ടത്തിനെതിരേ പരാതി പാര്‍ട്ടിക്ക് കിട്ടിയിട്ടില്ല

uploads/news/2025/08/797327/rahul-mankoottathil12.jpg

തിരുവനന്തപുരം: ലൈംഗികാപവാദക്കേസില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തെ മാറ്റിയിട്ടില്ലെന്നും അദ്ദേഹം സ്വമേധയാ രാജി വെയ്ക്കുകയായിരുെന്നന്നും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷി. രാഹുലിനെതിരേ ഒരു പരാതിയും പാര്‍ട്ടിയില്‍ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ടു തന്നെ നടപടിയെടുക്കാനാകില്ലെന്നും ഒരു കമ്മറ്റിയെ വെച്ച് ഇപ്പോള്‍ അന്വേഷിക്കാനാകില്ലെന്നും പറഞ്ഞു. ധാര്‍മ്മികത മുന്‍നിര്‍ത്തിയാണ് രാഹുല്‍ രാജിവെച്ചതെന്നും അല്ലാതെ അദ്ദേഹത്തെ പുറത്താക്കിയതല്ലെന്നും ദീപാദാസ് മുന്‍ഷി വ്യക്തമാക്കി.

അതേസമയം രാഹുല്‍ എംഎല്‍എ സ്ഥാനം കുടി ധാര്‍മ്മികതവെച്ച് രാജിവെയ്ക്കണമെന്ന് ആഗ്രഹിക്കുന്ന അനേകര്‍ കോണ്‍ഗ്രസിലുണ്ട്.
കേസില്ലെങ്കിലും ധാര്‍മികതയുടെ പേരില്‍ രാഹുലിനെക്കൊണ്ട് രാജി വയ്പ്പിച്ച് കോണ്‍ഗ്രസ് മറ്റ് പാര്‍ട്ടികള്‍ക്ക് മാതൃക കാട്ടണമെന്നാണ് കോണ്‍ഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്. എം മുകേഷിന്റെ ഉള്‍പ്പെടെ കേസുകളുമായി താരതമ്യം ചെയ്യാതെ പാര്‍ട്ടി ധീരമായ നിലപാടെടുക്കണം. ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതില്ലാത്ത സാഹചര്യവും അനുകൂലമാണെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. പക്ഷേ രാഹുലിന്റെ പേര് പറഞ്ഞുകൊണ്ട് ഒരു പരാതി പോലും ഉയരാത്തതിനാല്‍ എംഎല്‍എ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ ഉടന്‍ നീക്കേണ്ട കാര്യമില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം.

യുവതികള്‍ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഒരു വിഭാഗത്തിന്റെ ആവശ്യം. സാങ്കേതികത്വം പറഞ്ഞ് രാഹുലിനെ സംരക്ഷിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാല്‍ രാഹുലിനെതിരെ ഈ സ്ത്രീകള്‍ പരാതിപ്പെടുകയോ അതില്‍ നിയമനടപടി സ്വീകരിക്കുകയോ ചെയ്യാത്ത പശ്ചാത്തലത്തില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നാണ് മറുവിഭാഗത്തിന്റെ അഭിപ്രായം.

Ads by Google
Saturday 23 Aug 2025 10.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google