Sunday, March 22, 2026 Last Updated 12 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 23 Aug 2025 09.15 AM

യുവാവിനെ ഫാനില്‍ തൂങ്ങിയും യുവതി മറ്റൊരു മുറിയില്‍ മരിച്ചനിലയിലും ; മീനാക്ഷിയെ കൊലപ്പെടുത്തി ശിവഘോഷ് ആത്മഹത്യ ചെയ്തെന്ന് സംശയം

uploads/news/2025/08/797293/suicide.jpg

തൊടുപുഴ: ഇടുക്കി ഉടുമ്പന്നൂരില്‍ വീടിനുള്ളില്‍ യുവാവിനെ ഫാനില്‍ തൂങ്ങിയനിലയിലും യുവതിയെ മറ്റൊരു മുറിയില്‍ മരിച്ചനിലയിലും കണ്ടെത്തി. ഉടുമ്പന്നൂര്‍ പാറേക്കവല മനയ്ക്കതണ്ട് മണിയനാനിക്കല്‍ ശിവഘോഷ് (20), അടിമാലി കൊന്നത്തടി പാറത്തോട് ഇഞ്ചപ്ലായ്ക്കല്‍ മീനാക്ഷി (20) എന്നിവരാണ് മരിച്ചത്. ശിവഘോഷിന്റെ കുടുംബം വാടകയ്ക്കു താമസിക്കുന്ന ഉടുമ്പന്നൂര്‍ പാറേക്കവലയിലെ വീട്ടില്‍ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ബന്ധുവായ ആദര്‍ശ് ഫോണില്‍ ശിവഘോഷിനെ പലപ്രാവശ്യം വിളിച്ചെങ്കിലും കിട്ടിയില്ല.

ഇതോടെ ആദര്‍ശ് അന്വേഷിച്ചു വീട്ടിലെത്തിയപ്പോള്‍ ശിവഘോഷിനെ ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍വാസികളുടെ സഹായത്തോടെ താഴെയിറക്കി മുതലക്കോടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് വീട്ടിനുള്ളില്‍ കയറിയവരാണ് ശൗചാലയത്തിനു സമീപത്തെ മുറിയില്‍ നിലത്ത് മരിച്ചനിലയില്‍ മീനാക്ഷിയെ കണ്ടത്. സംഭവസമത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. മീനാക്ഷി എപ്പോഴാണ് ഇവിടെയെത്തിയതെന്നും വ്യക്തമല്ല. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു.

തര്‍ക്കത്തെ തുടര്‍ന്ന് മീനാക്ഷിയെ കൊലപ്പെടുത്തിയശേഷം ശിവഘോഷ് ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. ഇതിന് മുന്‍പും പലതവണ ശിവഘോഷും മീനാക്ഷിയും വീട്ടില്‍ വന്നിരുന്നതായി നാട്ടുകാര്‍ പോലീസിനെ അറിയിച്ചു.

തൊടുപുഴ ഡിവൈ.എസ്.പി: പി.കെ. സാബുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മീനാക്ഷിയുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയ പാടും പിടിവലി നടന്നതിന്റ ലക്ഷണവുമുണ്ട്. പോലീസ് ഫോറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. വെള്ളത്തൂവല്‍ സ്വദേശിയായ ശിവഘോഷും മാതാവും സഹോദരിയുമൊത്ത് ഏതാനും വര്‍ഷം മുമ്പാണ് മാതാവിന്റെ നാടായ പാറേക്കവലയില്‍ വാടകയ്ക്ക് താമസിക്കാനെത്തിയത്.

Ads by Google
Saturday 23 Aug 2025 09.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google