Sunday, March 22, 2026 Last Updated 9 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 23 Aug 2025 07.55 AM

അര്‍ജന്റീന അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു ; ലിയോണേല്‍ മെസ്സി കേരളത്തില്‍ എത്തും

uploads/news/2025/08/797286/messi.jpg

കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ സസ്‌പെന്‍സിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സി കേരളത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. നവംബര്‍ 10നും പതിനെട്ടിനും ഇടയിലുള്ള ദിവസം മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു.

ഫിഫ അനുവദിച്ച നവംബര്‍ വിന്‍ഡോയില്‍ ലുവാന്‍ഡ, കേരളം എന്നിവിടങ്ങളില്‍ നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്. അര്‍ജന്റീന ദേശീയ ടീമിന്റെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഹെഡ് പാബ്ലോ ഡയസ്, സംസ്ഥാന കായിക വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കെഎഫ്എ സംസ്ഥാന പ്രസിഡന്റ് നവാസ് മീരാന്‍ അടക്കമുള്ളവര്‍ ഓണ്‍ലൈന്‍ വഴി നടത്തിയ ചര്‍ച്ചയിലായിരുന്നു ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 24നായിരുന്നു ഫുട്ബോള്‍ ഇതിഹാസം മെസിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചത്. ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിന് പിന്നാലെയാണ് കേരളം അര്‍ജന്റീനയുടെ ദേശീയ ടീമിനെ കേരളത്തിലേയ്ക്ക് ക്ഷണിച്ചത്. സെപ്തംബര്‍ അഞ്ചിന് വെനസ്വേലക്കെതിരെയും സെപ്തംബര്‍ പത്തിന് ഇക്വഡോറിനെതിരെയും ഉള്ള മത്സരങ്ങള്‍ക്ക് ശേഷം മെസിയും സംഘവും നേരെയെത്തുക കേരളത്തിലേക്കാവും. അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിനുള്ള അര്‍ജന്റീനയുടെ തയ്യാറെടുപ്പ് മത്സരം കൂടിയാകും തിരുവനന്തപുരത്തെ പോരാട്ടം.

Ads by Google
Saturday 23 Aug 2025 07.55 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google