Sunday, March 22, 2026 Last Updated 13 Min 31 Sec ago Malayalam Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Saturday 23 Aug 2025 12.27 AM

സി.പി.ഐ മുൻ ജനറൽ സെക്രട്ടറി എസ്. സുധാകർ റെഡ്ഢി അന്തരിച്ചു, അന്ത്യം ഹൈദരാബാദില്‍

22012 മുതൽ 2019വരെയാണ് അദ്ദേഹം സി.പി.ഐയെ നയിച്ചത്. മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുകൊടുക്കും.
uploads/news/2025/08/797253/Sudakar-Reddy.jpg

ഹൈദരാബാദ്: മുതിര്‍ന്ന സിപിഐ നേതാവും പാര്‍ട്ടി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ എസ് സുധാകര്‍ റെഡ്ഡി (83) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 22012 മുതൽ 2019വരെയാണ് അദ്ദേഹം സി.പി.ഐയെ നയിച്ചത്. മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുകൊടുക്കും.

രണ്ട് തവണ ലോകസഭാംഗം ആയിരുന്നു. ആന്ധ്രാപ്രദേശിൽ നിന്നുമാണ് ഇദ്ദേഹം ലോകസഭയിലെത്തിയത്. വെങ്കിടേശ്വര സർവകലാശാലയിൽ പഠിക്കുന്ന കാലം മുതലേ എ.ഐ.എസ്.എഫ്‌. പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എ.ഐ.എസ്.എഫ് ജനറൽ സെക്രട്ടറി, എ.ഐ.വൈ.എഫ്. പ്രസിഡന്റ്, ജനറൽ സെക്രട്ടറി, പാർലമെന്‍റംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. എൽഎൽഎം പഠനശേഷം എ.ഐ.എസ്.എഫ് ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രവർത്തനകേന്ദ്രം ഡൽഹിയിലേക്ക് മാറ്റി. 1968ൽ റെഡ്ഡി സി.പി.ഐ ദേശീയ കൗൺസിൽ അംഗമായി. സി.പി.ഐ ആന്ധ്ര സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. തെലങ്കാനയിലും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ സംഭാവനകള്‍ നല്‍കിയ നേതാവാണ് സുധാകര്‍ റെഡ്ഡി.

Ads by Google
സ്വന്തം ലേഖകന്‍
Saturday 23 Aug 2025 12.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google